വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 14 August 2017

കശ്മീരില്‍ ഏറ്റുമുട്ടല്‍ : രണ്ട് സൈനികരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Image result for kashmir issue images

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും മൂന്ന് സായുധരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട സായുധര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നു വ്യക്തമായിട്ടില്ലെന്ന് ഡിജിപി എസ് പി വൈദ് പറഞ്ഞു.ആയുധധാരികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപിയാനിലെ സെയ്‌നപുര ഗ്രാമത്തിലെത്തിയ സൈനികര്‍ക്കു നേരെ അക്രമികള്‍ വെടിവച്ചു. ഇതേത്തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. അഞ്ച് സൈനികര്‍ക്കാണു പരിക്കേറ്റത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. രാത്രി നിര്‍ത്തിവച്ച സൈനികനടപടി ഞായറാഴ്ച കാലത്ത് പുനരാരംഭിച്ചപ്പോഴാണ് മൂന്നു സായുധര്‍ മരിച്ചത്.സിപോയ് ഇളയരാജ (തമിഴ്‌നാട്), സിപോയ് ഗവായ് സുമേധ് വമന്‍ (മഹാരാഷ്ട്ര) എന്നിവരാണ് മരിച്ച ജവാന്‍മാരെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.അതിനിടെ ബന്ദിപുര ജില്ലയില്‍ സായുധരുടെ വെടിയേറ്റ് രണ്ട് സുരക്ഷാഭടന്‍മാര്‍ക്ക് പരിക്കേറ്റു. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാഭടന്‍മാര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ശ്രീനഗറില്‍ പോലിസിനു നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാരന്‍ ആശുപത്രിയില്‍ മരിച്ചു. ഇംതിയാസ് അഹമ്മദ് മിര്‍ ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.