വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 August 2017

ക്ഷേമ പെന്‍ഷന്‍ : 2677 കോടി വിതരണം ചെയ്യാന്‍ നടപടിയായി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സാമൂഹിക സുരക്ഷിതത്വ പെന്‍ഷനുകളായ വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ (അഗതി പെന്‍ഷന്‍), കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യുന്നതിനു 2677 കോടി കൈമാറി. 2017 മെയ്, ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലെ പ്രതിമാസ പെന്‍ഷനും മുന്‍ കുടിശ്ശികയും ചേര്‍ത്ത് ആകെ 2677 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടിയായി. 1374 കോടി രൂപ എസ്ബിഐയുടെ സ്റ്റാച്യൂ മെയിന്‍ ബ്രാഞ്ചിലും സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വീടുകളിലെത്തിക്കുന്നതിനായി 1303 കോടി രൂപ വെള്ളയമ്പലം സബ് ട്രഷറിയില്‍ പഞ്ചായത്ത് ഡയറക്ടറുടെ പേരിലുള്ള സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടിലും നിക്ഷേപിച്ചു. ഓണത്തിനു മുമ്പായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക ലഭ്യമാക്കുന്നതാണ്.