വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 August 2017

ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം; 27 പേര്‍ മരിച്ചു

Image result for water disaster in bangladesh images

ധക്ക: ശക്തമായ മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ ബംഗ്ലാദേശില്‍ 27 പേര്‍ മരിച്ചു. ഇരുപതിലധികം ജില്ലകള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടര്‍ന്ന് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം കുത്തിയൊഴുകുകയായിരുന്നുവെന്നും ആറ് ലക്ഷത്തോളം ആളുകളെ ശക്തമായി ബാധിക്കുന്നതാണ് ദുരന്തമെന്നും ദുരന്ത നിവാരണ മന്ത്രി മൊഫാസല്‍ ഹുസയ്ന്‍ ചൗധരി വ്യക്തമാക്കി. മൂന്ന് ലക്ഷത്തിലധികം ആളുകളെ അഭയാര്‍ഥി ക്യാംപുകളിലേക്ക് മാറ്റിയതായും ചൗധരി  പറഞ്ഞു. മേഖലയിലെ റെയില്‍ പാളങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ ഗതാഗത സംവിധാനം പാടേ തകര്‍ന്നിരിക്കുകയാണ്. കുരിഗ്രാം മേഖലയില്‍ 60,000 കുടുംബങ്ങളും നില്‍ഫാമാരി മേഖലയില്‍ 40 കുടുംബങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവരിലേക്ക് ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.