വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 August 2017

യമന്‍ : സൈനിക ഇടപെടല്‍ അവസാനിപ്പിക്കാന്‍ സൗദിക്ക് താല്‍പര്യം

Image result for yemen war


വാഷിങ്ടണ്‍: യമനില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന സൈനിക ഇടപെടല്‍ അവസാനിപ്പിക്കാന്‍ സൗദി കിരീടാവകാശി  മുഹമ്മദ് ബിന്‍ സല്‍മാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി യുഎസ് ഉന്നത ഇദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. യുഎസിന്റെ  ഇറാനെതിരായ നീക്കത്തില്‍ സഹകരിക്കാന്‍ രാജകുമാരന്‍ സന്നദ്ധത അറിച്ചതായും തങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയ ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമായതായി റിപോര്‍ട്ടില്‍ പറയുന്നു. യുഎസിന്റെ മുന്‍ ഇസ്രായേല്‍ അംബാസഡര്‍  മാര്‍ട്ടിന്‍ ഇന്‍ഡിക്, മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ഹാര്‍ഡ്‌ലി എന്നിവര്‍ക്കാണ്  രാജകുമാരന്‍ കഴിഞ്ഞമാസം തന്റെ ആഗ്രഹം  അറിയിച്ച് ഇ മെയില്‍ അയച്ചിരിക്കുന്നത്.