വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 13 August 2017

ഹജ്ജ് : ആദ്യ വിമാനം ഇന്ന്; 900 തീര്‍ത്ഥാടകര്‍ യാത്രതിരി ക്കും

Image result for hajjies on airport kochi images
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ഹജ്ജ് തീര്‍ത്ഥാടകരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നു പുലര്‍ച്ചെ പുറപ്പെടും. ആദ്യ ദിനത്തില്‍ 900 ഹാജിമാര്‍ യാത്രയാവും. ഇന്നു രാവിലെ 6.45നും ഉച്ചയ്ക്ക് 11.30നും വൈകീട്ട് 5.45നുമാണ് തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ യാത്രയാവുന്നത്. ഓരോ വിമാനത്തിലും 300 തീര്‍ത്ഥാടകര്‍ വീതമാണ് ഉണ്ടാവുക. ആദ്യ വിമാനത്തില്‍ 139 പുരുഷന്‍മാരും 161 സ്ത്രീകളും യാത്രയാവും. ഉച്ചയ്ക്ക് 11.30നുള്ള വിമാനത്തില്‍ 133 പുരുഷന്‍മാരും 167 സ്ത്രീകളും യാത്രതിരിക്കും. വൈകീട്ട് 5.45ന് പുറപ്പെടുന്ന വിമാനത്തില്‍ 132 പുരുഷന്‍മാരും 168 സ്ത്രീകളുമാണ് ഉണ്ടാവുക.