വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 13 August 2017

കോഴ: ഗ്രാമീണ ബാങ്ക് മാനേജര്‍ക്ക് 4 വര്‍ഷം കഠിന തടവ്‌

Image result for gramin bank images

റെയ്‌സണ്‍: കൈക്കൂലിക്കേസില്‍ ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥനെ പ്രത്യേക കോടതി നാലുവര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. 2011ല്‍ ഒരു കര്‍ഷകനില്‍ നിന്നു 5000 രൂപ കോഴ വാങ്ങിയെന്നാണു കേസ്. സത്പുത നര്‍മദ പ്രാദേശിക ഗ്രാമീണ ബാങ്ക് മാനേജര്‍ ഫുല്‍ചന്ദ് കോസ്തയെയാണ് ശിക്ഷിച്ചത്. ഇദ്ദേഹം 5000 രൂപ പിഴയുമൊടുക്കണം. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പുതുക്കുന്നതിന് കര്‍ഷകനില്‍ നിന്നു 10,000 രൂപയായിരുന്നു മാനേജര്‍ കോഴ ചോദിച്ചിരുന്നത്. പരാതിയെത്തുടര്‍ന്ന് ലോകായുക്ത പോലിസ് ഒരുക്കിയ കെണിയില്‍ ബാങ്ക് മാനേജര്‍ വീഴുകയായിരുന്നു. അഴിമതി തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.