വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 13 August 2017

കുട്ടികളുടെ മരണത്തിന് കാരണം സര്‍ക്കാര്‍ ഉദാസീനത : എന്‍ഡബ്ല്യുഎഫ്‌

Image result for nwf images

ന്യൂഡല്‍ഹി: യുപിയിലെ ഗോരഖ്പൂര്‍ ബിആര്‍സി മെഡിക്കല്‍ കോളജില്‍ പ്രാണവായു ലഭിക്കാതെ 63 കുട്ടികള്‍ മരിച്ച ദാരുണ സംഭവത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) ദേശീയ പ്രസിഡന്റ് എ എസ് സൈനബ അഗാധ ദുഃഖം പ്രകടിപ്പിച്ചു. അധികൃതരുടെ അനാസ്ഥമൂലം നവജാത ശിശുക്കളടക്കം ഒരാശുപത്രിയില്‍ 63 കുട്ടികള്‍ മരണപ്പെട്ടത് അങ്ങേയറ്റം ദുഃഖകരവും സ്‌തോഭജനകവുമാണ്. വന്‍തുക കുടിശ്ശികയുള്ളതിനാല്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ പെട്ടെന്നു വിതരണം നിര്‍ത്തിയതാണ് സംഭവത്തിനു കാരണമെന്നാണു റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ തികഞ്ഞ ഉദാസീനതയാണ് സംഗതി ഇത്രയും രൂക്ഷമാക്കിയതെന്നു വ്യക്തമാണ്. പശുക്കളുടെ ക്ഷേമത്തില്‍ വലിയ ശ്രദ്ധ കൊടുക്കുകയും പെണ്‍കുട്ടികള്‍ പ്രണയിക്കുന്നതിനെതിരേ അമിത ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന ഒരു സംസ്ഥാനത്താണ് ഇത്തരമൊരു സംഭവം. പശുക്കള്‍ക്കു നല്‍കുന്ന പരിചരണത്തിന്റെ പകുതിയെങ്കിലും മനുഷ്യര്‍ക്കു നല്‍കിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ ഇത്തരമൊരു ദുരന്തം നടക്കില്ലായിരുന്നു.ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് യുപി ആരോഗ്യമന്ത്രി രാജിവയ്ക്കണം. നികത്താനാവാത്ത നഷ്ടമാണിതെങ്കിലും മരണമടഞ്ഞ കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. ഭക്ഷണവും ചികില്‍സയും ലഭിക്കാതെ മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ തങ്ങളുടെ വര്‍ഗീയ രീതികളെക്കുറിച്ചു വീണ്ടുവിചാരം നടത്തുകയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു കൂടുതല്‍ ശ്രദ്ധയൂന്നുന്നതില്‍ ഗൗരവപരിഗണന നല്‍കുകയും ചെയ്യണമെന്നും സൈനബ പറഞ്ഞു.