ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ചരിത്രം നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി.നാല് ടെസ്റ്റുകളുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ 250 റണ്‍സും 25 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് മോയിന്‍ അലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡാണ് ഓള്‍ഡ് ഡ്രോഫോഡിലെ മിന്നും പ്രകടനത്തോടെ അലി തിരുത്തി എഴുതിയത്. നാല് ടെസ്റ്റുകളില്‍ നിന്ന് 250 റണ്‍സും 20 വിക്കറ്റുകളുമാണ് ഹാഡ്‌ലിയുടെ പേരിലുള്ളത്.
380 റണ്‍സിന്റെ വിജയലക്ഷ്യം ഓള്‍ഡ് ട്രഫോഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. കാരണം ഈ മൈതാനത്ത് പിന്തുടര്‍ന്ന് വിജയം നേടിയതില്‍ ഏറ്റവും വലുത് 2008ല്‍ ന്യൂസിലന്‍ഡ് നേടിയെടുത്ത 284 റണ്‍സാണ്. എങ്കിലും ചരിത്രങ്ങള്‍ തിരുത്തി എഴുതിയ പാരമ്പര്യം കൈമുതലായുള്ള ദക്ഷിണാഫ്രിക്ക ശുഭാപ്തി വിശ്വാസത്തോടെ കളത്തിലിറങ്ങിയെങ്കിലും മോയിന്‍ അലിയുടെ അഞ്ച് വിക്കറഅറ് പ്രകടനത്തിന് മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു.

കളിത്തട്ടില്‍ പരമ്പര കൈവിടാതെ ഇംഗ്ലണ്ട്
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 3-1 ന് ഇംഗ്ലണ്ടിന് സ്വന്തം. നാലാം ടെസ്റ്റില്‍ 177 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ മുത്തമിട്ടിത്. ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 379 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 62. 5 ഓവറില്‍ കൂടാരം കയറേണ്ടി വന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയുടെ ബൗളിങ് മികവാണ് ദക്ഷിണാഫ്രിക്കയുടെ വിജയമോഹങ്ങളുടെ ചിറകരിഞ്ഞത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
സ്ഥിരതയില്ലാത്ത ബാറ്റിങാണ് ദക്ഷിണാഫ്രിക്കയുടെ ശാപം. 379 എന്ന പ്രയാസമേറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഹാഷിം അംലയ്ക്കും (83) ഫഫ് ഡുപ്ലെസിസിനും (61) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മുന്‍ നിരയും മധ്യനിരയിലും ഒരു പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് വെക്കേണ്ടിവന്നു. ആറ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കാണാനാവാതെ മടങ്ങിയത്. പരമ്പരയിലുടെനീളം മികച്ച പ്രകടനം പുറത്തെടുക്കുന്ന മോയിന്‍ അലി 19.5 ഓവറില്‍ വെറും 69 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ആന്‍ഡേഴ്‌സണും മികച്ച പിന്തുണ നല്‍കിയതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര കടപുഴകി. 14 ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 362 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 226 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ നേടിയെടുത്ത 136 റണ്‍സിന്റെ ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 243 റണ്‍സിന് ഓള്‍ ഔട്ടായി 379 റണ്‍സിന്റെ വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി കളിയിലെ താരമായപ്പോള്‍ പരമ്പരയിലെ താരമായി മോയിന്‍ അലിയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കലിനെയും തിരഞ്ഞെടുത്തു.
നേരത്തെ ഒന്നാം ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. എന്നാല്‍ മൂന്നും നാലും ടെസ്റ്റുകള്‍ സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട് പരമ്പര പിടിച്ചടക്കുകയായിരുന്നു.