കണ്ണൂര്‍: മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തലശ്ശേരിയിലെത്തി. രാവിലെ 7.30ഓടെ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ മഅ്ദനിയെ സ്വീകരിക്കാന്‍ നിരവധി പിഡിപി പ്രവര്‍ത്തര്‍ എത്തിയിരുന്നു. മഅ്ദനിയുടെ വരവിനോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 11 മണിയോടെ തലശ്ശേരി ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം. വിവാഹത്തിന് ശേഷം വധുവിന്റെ മാഹിയിലെ വീട്ടില്‍ നടത്തുന്ന സല്‍ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വൈക്കിട്ടോടെ റോഡുമാര്‍ഗം കോഴിക്കോട്ടേക്ക് പോകും.
മഅ്ദനിക്കൊപ്പം കര്‍ണാകട പോലീസിന്റെ ഒരു സംഘവും തലശ്ശേരിയിലെത്തിയിട്ടുണ്ട്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാ ചുമതല.