വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 14 August 2017

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് : ഉസൈന്‍ ബോള്‍ട്ടിന് 4 X100 മീറ്റര്‍ റിലേ പൂര്‍ത്തിയാക്കാനായില്ല; കണ്ണീരോടെ വിട

Image result for usain bolt retirement speech images

ലണ്ടന്‍: ഒളിംപിക് സ്റ്റേഡിയത്തിലെ ട്രാക്കില്‍ വിധി വില്ലനായപ്പോള്‍ ഇതിഹാസ താരത്തിന് കണ്ണീര്‍ മടക്കം. അവസാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മടങ്ങാമെന്ന ഉസൈന്‍ ബോള്‍ട്ടിന്റെ മോഹങ്ങള്‍ക്ക് മേല്‍ നിര്‍ഭാഗ്യം കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ വേഗരാജാവിനൊപ്പം ലോകവും തേങ്ങി. വ്യക്തിഗത ഇനമായ 100 മീറ്ററില്‍ സ്വര്‍ണം നഷ്ടപ്പെട്ടപ്പോള്‍ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 4ഃ100 റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടി ട്രാക്കിനോട് വിടപറയുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. എന്നാല്‍, പേശീവലിവിന്റെ രൂപത്തില്‍ പരിക്ക് ബോള്‍ട്ടിനെ തളര്‍ത്തിയപ്പോള്‍ 50 മീറ്റര്‍ അകലെ റിലേ മെഡല്‍ ജമൈക്കയ്ക്ക് നഷ്ടമായി. 4ഃ100 മീറ്റര്‍ റിലേ ഫൈനലില്‍ അവസാന ലാപിലാണ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലെത്തിയത്. അവസാന ലാപില്‍ ബാറ്റണ്‍ കൈമാറി കിട്ടുമ്പോള്‍ മൂന്നാംസ്ഥാനത്തായിരുന്നു ജമൈക്ക. ബോള്‍ട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും കുതിക്കുകയായിരുന്നു. എന്നാല്‍, ബോള്‍ട്ടിലൂടെ ജമൈക്ക സ്വര്‍ണത്തിലേക്ക് ഓടിക്കയറുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അത് സംഭവിച്ചത്. പേശീവലിവ് കാരണം 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കില്‍ വീണു. ബ്രിട്ടനും അമേരിക്കയും ജപ്പാനും വിജയം ആഘോഷിക്കുമ്പോള്‍, കാലിടറി വീണ് ട്രാക്കില്‍ കിടന്ന് പുളയുന്ന ഇതിഹാസത്തിന്റെ മുഖം നൊമ്പരക്കാഴ്ചയായി. കരിയറിലെ അവസാന മല്‍സരത്തിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഉസൈന്‍ ബോള്‍ട്ടിന്റെ മികവില്‍ ഹീറ്റ്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ജമൈക്ക മെഡല്‍ ഉറപ്പിച്ചാണ് ഫൈനലിന് എത്തിയത്. 37.47 സെക്കന്റില്‍ ഓടിയെത്തിയ ബ്രിട്ടനാണ് 4ഃ100 മീറ്റര്‍ പുരുഷ റിലേയില്‍ ഒന്നാമതെത്തിയത്. 37.52 സെക്കന്റില്‍ ഫിനിഷ് ലൈന്‍ തൊട്ട അമേരിക്ക വെള്ളിയും, 38.02 സെക്കന്റില്‍ ഓടിയെത്തിയ ജപ്പാന്‍ വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ 41.82 സെക്കന്റില്‍ ഓടിയെത്തി അമേരിക്കയാണ് സ്വര്‍ണം നേടിയത്. ആതിഥേയരായ ബ്രിട്ടന്‍ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി. അതിനിടെ, ഉസൈന്‍ ബോള്‍ട്ടിന്റെ പരിക്കിന് കാരണം സംഘാടകരാണെന്ന് ആരോപിച്ച് ജമൈക്കന്‍ ടീമംഗമായ യൊഹാന്‍ ബ്ലെയ്ക്ക് രംഗത്തെത്തി. സംഘാടകരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായത്. മെഡല്‍ദാന ചടങ്ങ് നടക്കുന്നതിനാല്‍ ബോള്‍ട്ടിനെയും സംഘത്തേയും ഏറെ സമയം തണുത്ത മുറിയില്‍ നിര്‍ത്തിയെന്നും ഇതാണ് ബോള്‍ട്ടിന്റെ പേശീവലിവിനു കാരണമായതെന്നും ബ്ലെയ്ക്ക് പറഞ്ഞു. ഒളിംപിക്‌സില്‍ ഹാട്രിക് സ്വര്‍ണം നേടിയ ബോള്‍ട്ട് ലോക ചാംപ്യന്‍ഷിപ്പിലെ വ്യക്തിഗത ഇനമായ 100 മീറ്ററില്‍ ജസ്റ്റിന്‍ ഗാട്ട്‌ലിനും കോള്‍മാനും പിന്നിലായി വെങ്കലം കൊണ്ട് മടങ്ങിയിരുന്നു. 2008 ബെയ്ജിങ് ഒളിംപിക്‌സ് മുതല്‍ സ്പ്രിന്റിലെ രാജാവായി മാറിയ ഉസൈന്‍ ബോള്‍ട്ട് ഒമ്പതാം വര്‍ഷമാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.