വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 14 August 2017

ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന് ഉഗ്രന്‍ ജയം; പരമ്പര

ബ്രൈട്ടണ്‍: ഇംഗ്ലണ്ടിനെതിരേ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് പുറപ്പെട്ട ഇന്ത്യന്‍ ടീമിന് കൂറ്റന്‍ ജയത്തോടെ പരമ്പര. മൂന്നാം ഏകദിനത്തില്‍ 169 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാരക്കാര്‍ അഞ്ച് മല്‍സരങ്ങളുടെ പരമ്പര 3-0ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി മധ്യനിരയില്‍ ഉദിച്ചുയര്‍ന്ന ശുബ്മാന്‍ ഗില്‍ സെഞ്ച്വറിയുമായി 147 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 300 കടന്നു. ഹേത് പട്ടേല്‍ (38*), അഭിഷേക് ശര്‍മ (31) എന്നിവരുടെ പ്രകടനവും കൂടി ചേര്‍ന്നതോടെ ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് കണ്ടെത്തി. ആതിഥേയര്‍ക്ക് വേണ്ടി മാറ്റി പോട്‌സ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിങില്‍ തുടക്കവും ഒടുക്കവും ഒരുപോലെ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന്റെ പ്രയാണം 40.5 ഓവറില്‍ 158 റണ്‍സില്‍ അവസാനിച്ചു. ടോം ബാന്റണ്‍ (59) നേടിയ അര്‍ധ സെഞ്ച്വറി മാത്രമാണ് അവര്‍ക്ക് ആശ്വാസമായത്. ഇന്ത്യയുടെ കമലേഷ് നഗര്‍കോട്ടിയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ പിഴുതെറിഞ്ഞത്. നഗര്‍കോട്ടിക്ക് പുറമെ, അഭിഷേക് ശര്‍മ, ഷുബ്മാന്‍ ഗില്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.