വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 November 2016

കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം: സര്‍ക്കാരിന് തിരിച്ചടി


കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം: സര്‍ക്കാരിന് തിരിച്ചടി
  • കരുണ മെഡിക്കല്‍ കോളേജിലെ നൂറു സീറ്റുകളിലേക്ക് മാനേജ്മന്റ് പ്രവേശനത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി.

ദില്ലി: കരുണ മെഡിക്കല്‍ കോളേജിലെ നൂറു സീറ്റുകളിലേക്ക് മാനേജ്മന്റ് സ്വന്തംനിലയ്ക്കു നടത്തിയ പ്രവേശനത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി.
 മുപ്പത്തി ഒന്ന് സീറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മിറ്റി തീരുമാനം നിലനില്‍ക്കുമോ എന്ന് കോടതി പിന്നീട് പരിശോധിക്കും.  തല്‍സ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാകാലത്തേക്കും അവകാശവാദമുന്നയിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.