വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 November 2016

കെ.എസ്.ആര്‍.ടിസിക്ക് ഇരുട്ടടിയായി നോട്ട് പ്രതിസന്ധിയും


  • സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട കെ.എസ്.ആര്‍.ടിസിക്ക് ഇരുട്ടടിയായി നോട്ട് പ്രതിസന്ധിയും .
  • ചില്ലറ ക്ഷാമം വന്നതോടെ പ്രതിദിനം മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്.
  • ഇന്ധന കുടിശ്ശികയായ നൂറ് കോടി രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍  എണ്ണവിതരണം  നിര്‍ത്തുമെന്ന് കമ്പനികള്‍  നോട്ടീസ് നല്‍കി



കെ.എസ്.ആര്‍.ടിസിക്ക് ഇരുട്ടടിയായി  നോട്ട് പ്രതിസന്ധിയും


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട കെ.എസ്.ആര്‍.ടിസിക്ക് ഇരുട്ടടിയായി നോട്ട് പ്രതിസന്ധിയും .ചില്ലറ ക്ഷാമം വന്നതോടെ പ്രതിദിനം മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. ഇന്ധന കുടിശ്ശികയായ നൂറ് കോടി രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍  എണ്ണവിതരണം  നിര്‍ത്തുമെന്ന് കമ്പനികള്‍  നോട്ടീസ് നല്‍കിയതിനിടയിലാണ് പ്രതിസന്ധിയുടെ ആഴം കൂട്ടി വരുമാന നഷ്ടവും


നോട്ട് പിന്‍വലിച്ചതിന് ശേഷം ആദ്യ ദിവസം തന്നെ മുപ്പത്തി ഒന്‍പത് ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തില്‍ വന്നത്. ഈമാസം പത്തിന് വരുമാനനഷ്ടം അമ്പത് ലക്ഷമായി . കഴിഞ്ഞ ഒരാഴ്ചയായി ശരാശരി മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ കുറവാണ് കെ.എസ്.ആര്‍.ടിസിക്കുണ്ടാക്കുന്നത്.ഈ നില തുടര്‍ന്നാല്‍ ഗുരുതരമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആര്‍ടിസി എത്തും. യാത്രക്കാര്‍ പലരും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുമായാണ് ബസ്സില്‍ കയറുന്നത്. 
ചില്ലറ മടക്കി നല്‍കാനില്ലാത്തതിനാല്‍ യാത്രക്കാര്‍ ഇറങ്ങുന്നു. ഇതുവഴി പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരുടെ കുറവ് സംസ്ഥാനത്ത് ആകെയുണ്ടായി. ഒക്ടോബര്‍ മാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യാനായില്ല. എന്ന് പെന്‍ഷന്‍ കൊടുക്കാനാകുമെന്ന് ഉറപ്പില്ലാത്ത നിലയിലാണ്. പോരാത്തതിന് ഇന്ധന പ്രതിസന്ധിയും രൂക്ഷമാണ്. നൂറ് കോടി രൂപയാണ് ഐ.ഒസി.ക്ക് നല്‍കാനുള്ളത്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ എണ്ണവിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. ഇത് പരിഹരിച്ച് സര്‍വ്വീസ് മുടങ്ങാതെ മുന്നോട് പോകാനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോഴത്തെ വരുമാന നഷ്ടവും