വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 4 December 2016

ദക്ഷിണ കൊറിയ: പാര്‍കിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം





സോള്‍: അഴിമതിക്കു കൂട്ടുനിന്നതായി ആരോപണമുയര്‍ന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജിയോണിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചു. പാര്‍ലമെന്‍റിലെ 300 എം.പിമാരില്‍ 171 പേരും പ്രമേയത്തെ പിന്താങ്ങി. അടുത്ത വെള്ളിയാഴ്ച ദേശീയ അസംബ്ളിയില്‍ പ്രമേയത്തിനുമേല്‍ വോട്ടെടുപ്പ് നടക്കും.   പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനായി പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഭരണകക്ഷിയായ സനൂരി പാര്‍ട്ടിയിലെ 30 അംഗങ്ങളുടെകൂടി പിന്തുണ കൂടി പ്രതിപക്ഷത്തിനു വേണം. അതായത് ഭരണകക്ഷിയുടെ സഹകരണമില്ളെങ്കില്‍ പ്രമേയം തള്ളിപ്പോകും.
ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച വേളയിലും പാര്‍ക്കിനെതിരെ സോളില്‍ പ്രതിഷേധം തുടരുകയാണ്. വിവാദമുയര്‍ന്നതോടെ പാര്‍ക് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇംപീച്ച്മെന്‍റ് തടയാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ബാല്യകാല സുഹൃത്തിന്‍െറ പണംതിരിമറിക്ക് കൂട്ടുനില്‍ക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നതാണ് പാര്‍ക് നേരിടുന്ന ആരോപണം.
അധികാരമൊഴിഞ്ഞാല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജിവെക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റാവും ഈ 64കാരി. അടുത്ത ഏപ്രിലോടെ രാജിവെക്കണമെന്ന് ഭരണകക്ഷിയും പാര്‍ക്കിനോട് ആവശ്യപ്പെട്ടിരുന്നു.
അതിനു തയാറായാല്‍ ഇംപീച്ച്മെന്‍റ് ഒഴിവാക്കാം. അതേകുറിച്ച് ആലോപിക്കാന്‍ ഒരാഴ്ചത്തെ സമയവും നല്‍കി.