വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 17 December 2016

കേരളത്തിനു നിരാശ സമ്മാനിച്ച് തുലാവര്‍ഷവും പിന്‍വാങ്ങുന്നു


പത്തനംതിട്ട: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനു പിന്നാലെ വടക്ക് കിഴക്കന്‍ മണ്‍സൂണും കേരളത്തിനു സമ്മാനിച്ചത് നിരാശ. വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇനി മഴ കിട്ടില്ളെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. വെള്ളിയാഴ്ചവരെ തുലാമഴയില്‍ 61.1 ശതമാനത്തിന്‍െറ കുറവുണ്ട്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ 34 ശതമാനം കുറവുണ്ടായി. തുലാമഴയും ചതിച്ചതോടെ ഇത്തവണ കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങും.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31വരെ നീളുന്ന തുലാവര്‍ഷത്തില്‍ 480.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, ഒരിടത്തും ഇത്തവണ കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യതയില്ളെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റ വിലയിരുത്തല്‍. തുലാമഴയെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളും അനുകൂലമല്ളെന്ന് ചെന്നൈയിലെ മേഖല കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ പി.എസ്. ബിജു പറഞ്ഞു.
പസിഫിക് സമുദ്രത്തിലെ താപനിലയും മാഡന്‍ ജൂലിയന്‍ തരംഗങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡൈപ്പോളുമാണ് തുലാമഴയെ സ്വാധീനിക്കുന്നത്. ഇതു മൂന്നും അനുകൂലമല്ല. അറബി ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നുവെങ്കിലും അതു ഒമാനിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. അന്തരീക്ഷത്തില്‍ തണുപ്പില്ലാത്തതിനാല്‍ ന്യൂനമര്‍ദം കേരളത്തിലേക്ക് നീങ്ങില്ല. അന്തരീക്ഷത്തില്‍ ചൂടുണ്ടെങ്കില്‍ മാത്രമാണ് മഴക്കാറ്റ് എത്തുക.
ചെന്നൈയില്‍ വീശിയ വര്‍ദക്കൊപ്പം കേരളത്തില്‍ മഴ ലഭിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ചെന്നൈയിലും കാറ്റാണ് വീശിയത്. മഴ കുറവായിരുന്നു. കാറ്റ് തീരത്തേക്ക് കയറിയാല്‍ അതിന്‍െറ ഗുണം കിട്ടേണ്ടത് കേരളത്തിനാണെങ്കിലും അന്തരീക്ഷത്തിലെ തണുപ്പ് തടസ്സമാകുകയാണ്. ഫലത്തില്‍ ഇത്തവണത്തെ മഴ അവസാനിച്ചുവെന്ന് കരുതാം.
തെക്കന്‍ കേരളത്തില്‍ ശക്തമായി പെയ്യേണ്ടതാണ് തുലാവര്‍ഷം. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ 78.8 ശതമാനത്തിന്‍റ കുറവാണ് വെള്ളിയാഴ്ചവരെ രേഖപ്പെടുത്തിയത്. കണ്ണൂരില്‍ -75, കാസര്‍കോട് -78, കോഴിക്കോട് -82, മലപ്പുറം -73 എന്നിങ്ങനെ ശതമാനക്കണക്കില്‍ മഴ കുറഞ്ഞത്. 2039.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷവും ഇത്തവണ എല്ലാ ജില്ലകളിലും കുറവായിരുന്നു.