ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 477 റൺസിന് പുറത്ത്. ആദിൽ റാഷിദിെൻറയും ലിയാം ഡാവ്സണിെൻറയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്.
നാല് വിക്കറ്റിന് 283 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. റാഷിദ് 60 റൺസെടുത്ത് നേരത്തെ തന്നെ പുറത്തായി. ഡാവ്സൺ 66 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡാവ്സൺ മികച്ച സ്കോറിനായി ശ്രമിച്ചുവെങ്കിലും വാലറ്റത്തിെൻറ പിന്തുണ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ട് 477 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി രവിന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.