ന്യൂയോര്‍ക്: പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ പുതുവര്‍ഷപ്പുലരിയില്‍ ഒരു അധിക സെക്കന്‍റ് കൂടിയുണ്ടാവും. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറി സമയക്രമത്തിലേക്ക് ഒരു സെക്കന്‍റുകൂടി (ലീപ് സെക്കന്‍റ്) ചേര്‍ത്തതുകൊണ്ടാണിത്. എന്നാല്‍, യു.എസിലും അതിനോടടുത്ത മേഖലകളിലും ഈ വര്‍ഷം തന്നെയായിരിക്കും ഈ അധിക സെക്കന്‍റ്.
ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് സമയം കണക്കാക്കപ്പെട്ടിരിക്കുന്നതെങ്കിലും 1972ല്‍ അറ്റോമിക് ക്ളോക്കുകളുടെ ആവിര്‍ഭാവത്തോടെയാണ് അതുവരെയുള്ള സമയക്രമത്തില്‍ ഏതാനും സെക്കന്‍റുകളുടെ കുറവുണ്ടെന്ന് കണ്ടത്തെിയത്. ഇതിനത്തെുടര്‍ന്ന് 26 സെക്കന്‍റുകള്‍ അധികമായി ചേര്‍ക്കപ്പെട്ടു.
ഏറ്റവും ഒടുവില്‍ 2015 ജൂണ്‍ 30നാണ് ഒരു അധിക സെക്കന്‍റ് കൂട്ടിച്ചേര്‍ത്തത്. ഇത്തവണ അധിക സെക്കന്‍റ് യു.എസില്‍ ഈ വര്‍ഷം അവസാനിക്കുന്ന ഡിസംബര്‍ 31ന് രാത്രി 11:59:59ന് ആണെങ്കില്‍ ഇന്ത്യയില്‍ അത് 2017 ജനുവരി ഒന്നിന്‍െറ പുലര്‍ച്ചെ 5:29:59 പിന്നിടുമ്പോഴാണ്.