വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 17 December 2016

ജയലളിതയുടെ മരണം: ദുരൂഹതയേറ്റി ഇമെയില്‍ സന്ദേശം പുറത്ത്


തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്. എന്‍ഡിടിവി ചാനല്‍ അവതാരക ബര്‍ഖാദത്തിന്റെ ചോര്‍ന്നതെന്ന് കരുതുന്ന ഇമെയില്‍ സന്ദേശമാണ് സംശയമേറ്റുന്നത്. ജയയുടെ മരണത്തിന് കാരണമായത് മരുന്നുമാറി നല്‍കിയതാണെന്നാണ് ഇമെയില്‍ പറയുന്നത്. മരുന്ന് മാറി നല്‍കുന്നതിന് മുമ്പ് വരെ ജയയുടെ അസുഖം ഭേദമായി വരികയായിരുന്നുവെന്നും ഈമെയില്‍ വ്യക്തമാക്കുന്നു.
ചാനലിലെ സഹപ്രവര്‍ത്തകര്‍ക്ക് ബര്‍ഖ അയച്ച ഇമെയിലാണ് ഇതെന്നാണ് നിഗമനം. സെപ്റ്റംബര്‍ 22ന് അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയില്‍ ഉള്ളടക്കം.
ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായി സ്വകാര്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും ഇമെയില്‍ സന്ദേശം പറയുന്നു.