വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 14 December 2016

ഐഎസ്എല്‍: കൊല്‍ക്കത്ത ഫൈനലില്‍


മുംബൈ: മുന്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍. ഇരുപാദ സെമിയില്‍ മുംബൈ എഫ്‌സിയെ 3-2ന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത സെമി പ്രവേശം അനായാസകരമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കൊല്‍ക്കത്ത രണ്ടാം പാദ സെമിയില്‍ മുംബൈയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കുകയായിരുന്നു.
പന്ത് മൈതാനത്തിന്റെ മധ്യത്തിലൊതുങ്ങിയ മത്സരത്തില്‍ പിറന്ന ഏക സുവര്‍ണാവസരം സുനില്‍ ഛേത്ര പാഴാക്കിയത് മുംബൈക്ക് തിരിച്ചടിയായി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഛേത്രിയുടെ ഷോട്ട് കീപ്പര്‍ തട്ടിയകറ്റി. ആദ്യ പകുതിയില്‍ കൊല്‍ക്കത്തയുടെ പ്രതിരോധ താരം റോബര്‍ട്ട് ലാല്‍ത്‌ലമ്വാന ചുവപ്പു കാര്‍ഡ് കിട്ടി പുറത്തുപോയതു മുതലെടുക്കാനും മുംബൈക്കായില്ല.
മത്സര ശേഷം ഇരുടീമുകളും തമ്മില്‍ നടന്ന കൈയാങ്കളിയില്‍ ഇരുടീമിലേയും ഓരോ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. തിയാഗോ കുഞ്ഞ, യുവാന്‍ ബെലന്‍കോസോ എന്നിവര്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. കേരളാ ബ്ലാസ്‌റ്റേര്‍സ്- ഡല്‍ഹി ഡൈനമോസ് സെമി എതിരാളികളുമായി ഡിസംബര്‍ 18ന് കൊച്ചിയിലാണ് കൊല്‍ക്കത്തയുടെ ഫൈനല്‍.