വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 13 December 2016

നോട്ട്​ പിൻവലിക്കൽ ഇൗ വർഷത്തെ വലിയ അഴിമതി– പി.ചിദംബരം


ന്യൂഡൽഹി: സർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനം ഇൗ വർഷത്തെ വലിയ അഴിമതികളിലൊന്നാ​െണന്ന്​ മുൻ ധനമന്ത്രി പി.ചിദംബരം . നോട്ട്​ പിൻവലിക്കലി​െൻറ ലക്ഷ്യം സർക്കാർ മാറ്റികൊണ്ടിരിക്കുകയാണ്​. ഇപ്പോൾ കള്ളപണം തടയുക എന്നതിൽ നിന്ന്​ മാറി പണരഹിത സമ്പദ്​വ്യവസ്​ഥ എന്ന ലക്ഷ്യമാണ്​  സർക്കാർ ഇപ്പോൾ  മുന്നോട്ട്​ വെക്കുന്നത്​.
തീരുമാനം നിലവിൽ വന്നതിന്​ ശേഷം രാജ്യത്താകമാനം  പണം പിടിച്ചെടുക്കുന്ന സംഭവങ്ങൾ തീരുമാനത്തി​െൻറ പ്രയോജനത്തെക്കുറിച്ച്​ സംശയങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക്​ ഇത്​ വരെയായിട്ടും പുതിയ 2000 ​രൂപ നോട്ടുകൾ ലഭിച്ചിട്ടില്ല.  ആളുകൾ പണം ലഭിക്കാനായി ബാങ്കുകൾക്ക്​ മുന്നിലും എ.ടി.എമ്മുകൾക്ക്​ ക്യൂ നിൽക്കുകയാണ്​.  ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ്​ രാജ്യത്തെ പലർക്കും കോടികണക്കിന്​  2000 രൂപ നോട്ടുകൾ ലഭിക്കുന്നതെന്നും അന്വേഷിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
പൂർണ്ണമായി പണരഹിതമായി ഒരു രാജ്യവും നിലവിലില്ല. ഇന്ത്യയിൽ ചെറിയ ഇടപാടുകൾക്ക്​ കൂടുതലായും ഉപയോഗിക്കുന്നത്​ കറൻസി നോട്ടുകളാണ്​. സർക്കാരി​െൻറ തീരുമാനം മൂലം രാജ്യത്തെ 45 കോടി വരുന്ന  ദിവസക്കുലിക്കാരായ സാധാരണക്കാരായ സാധാരണ ജനങ്ങൾക്കാണ്​ ​ പ്രശ്​നമുണ്ടായ​െതന്നും മറ്റുള്ളവർക്ക്​ ഇത്​ മൂലം പ്രശ്​നങ്ങളുണ്ടായില്ലെന്നും ചിദംബരം പറഞ്ഞു.
നോട്ട്​ പിൻവലിക്കൽ മൂലം രാജ്യത്തെ ജി.ഡി.പി വളർച്ചയിൽ ഒന്ന്​ മുതൽ രണ്ട്​ ശതമാനത്തി​െൻറ കുറവ്​ ഉണ്ടാകും. ഗ്രാമീണ ഇന്ത്യയിൽ പ്രകൃതി ദുരന്തത്തേക്കാൾ വലിയ ആഘാതമാണ്​ നോട്ട്​ പിൻവലിക്കൽ സൃഷ്​ടിച്ചിരിക്കുന്നത്​. ജനങ്ങൾ ഇക്കാര്യത്തിൽ മോദിക്ക്​ മാപ്പ്​ നൽകി​െലന്നും ചിദംബരം കൂട്ടിച്ചേർത്തു