വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 6 December 2016

രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം; കേരളത്തിൽ പൊതു അവധി



തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേന്ദ്ര, സംസ്​ഥാനത്തെ സർക്കാറുകൾ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഒരു ദിവസത്തെയും തമിഴ്നാട് സർക്കാർ ഏഴു ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ സ്കൂളുകൾക്ക് മൂന്നു ദിവസം അവധി നൽകിയിട്ടുണ്ട്.
കേരള സർക്കാർ ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കും