വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 3 December 2016

ഇന്ത്യക്ക്​ ശക്​തമായ തിരിച്ചടി നൽകും– പാക്​ സൈനിക മേധാവി


റാവൽപിണ്ടി​ : നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ആക്രമണങ്ങൾക്ക്​ ശക്​തമായ തിരിച്ചടി നൽകുമെന്ന്​ പാകിസ്​താൻ സൈനിക മേധാവി ഖമർ ജാവേദ്​ ബജ്​വ . റാവൽപിണ്ടിയിൽ സൈനികരുമായി കൂടികാഴ്​ച നടത്തു​േമ്പാഴാണ്​ നിയന്ത്രണരേഖയി​ലെ പ്രശ്​നങ്ങളെ കുറിച്ച്​ സൈനിക മേധാവിയുടെ പ്രതികരണം​. ഇൻറർ സർവീസ്​ പബ്​ലിക്​ റിലേഷൻസാണ്​ ബജ്​വയുടെ പ്രസ്​താവന പുറത്ത്​വിട്ടത്​​​.
നിയന്ത്രണരേഖയിലെ പ്രശ്​നങ്ങളുടെ പശ്​ചാത്തലത്തിൽ അതിർത്തിയിലെ സുരക്ഷ സംവിധാനങ്ങൾ സൈനിക മേധാവി വിലയിരുത്തി. കാശ്​മീരിൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ പ്രകോപനപരമായ നടപടികളുമായി ഇന്ത്യ മുന്നോട്ട്​ പോകുന്നതെന്നും അ​േദ്ദഹം പറഞ്ഞു. കശ്​മീരി ജനതയുടെ ആഗ്രഹങ്ങൾക്കനുസരിച്ച്​ ​െഎക്യരാഷ്​ട്ര സഭയുടെ പ്രമേയത്തി​െൻറ കൂടി സഹായത്തോടെ കശ്​മീർ പ്രശ്​നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഉറി ആക്രമണത്തിന്​ പിന്നാലെ​ ഇന്ത്യ പാകിസ്​താനിൽ സർജിക്കൽ സ്​ട്രൈക്ക്​ നടത്തിയത്​ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതി​െൻറ കൂടി പശ്​ചാത്തലത്തിലാണ്​ പാക്​ സൈനിക മേധാവിയുടെ പ്രസ്​താവന പുറത്ത്​ വരുന്നത്​.