വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 11 December 2016

ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിൽ ഭീകരാക്രമണം; 29 മരണം

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്‍റെ ഹോം ഗ്രൗണ്ടായ മൈതാനത്തിന് സമീപമായിരുന്നു ഭീകരാക്രമണം.
തുര്‍ക്കി സമയം പുലര്‍ച്ചെ രണ്ടു മണിയോടെ മൈതാനത്തിന്‍റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് ആക്രമണം നടന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്.
കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും വെടിവെപ്പും നടന്നതായി ദൃക്സാക്ഷികള്‍ രാജ്യാന്തര മാധ്യമങ്ങളോട് പറയുന്നു. അതേസമയം, ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
കുര്‍ദിഷ് വിമതരോ ഐ.എസോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് തുര്‍ക്കി ഭരണകൂടത്തിന്‍റെ നിഗമനം.