വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 3 December 2016

ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയില്‍



ന്യൂഡല്‍ഹി: ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ പ്രഥമ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തും. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മേഖലയിലെ ഉഭയകക്ഷി പ്രശ്നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന്  വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യക്ക് വിതരണം ചെയ്യുന്ന പ്രമുഖ രാജ്യമെന്ന നിലയില്‍ ഊര്‍ജ സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇതില്‍ സ്ഥാനം പിടിക്കും. ഊര്‍ജ രംഗത്തെ സഹകരണം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും കരാറുകളില്‍ ഏര്‍പെട്ടേക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
രണ്ടു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നതതല ചര്‍ച്ചയാണിത്. 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞ ജൂണില്‍ നരേന്ദ്ര മോദി ഖത്തറും സന്ദര്‍ശിച്ചിരുന്നു.