വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 3 December 2016

മോദിയുടെ കഴിവുകേടും പൊങ്ങച്ചവും രാജ്യത്തെ ദുരിതത്തിലാക്കി –രാഹുല്‍



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്മയും പൊങ്ങച്ചവും രാജ്യത്തെ ദുരിതത്തിലാക്കിയെന്ന് രാഹുല്‍ ഗാന്ധി. മോദി സ്വന്തം പ്രതിച്ഛായയുടെ തടവറയിലാണ്. ടെലിവിഷന്‍ റേറ്റിങ് അടിസ്ഥാനമാക്കിയാണ് മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭാവത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. രാജ്യത്തിന്‍െറ സാമ്പത്തിക അടിത്തറ തകര്‍ത്തു. സാമ്പത്തിക ഉപദേഷ്ടാവിനെപോലും അറിയിക്കാതെയാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനമെന്ന് രാഹുല്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിന്‍െറയും സാമ്പത്തിക വിദഗ്ധരുടെയും മുന്നറിയിപ്പ്  ചെവിക്കൊണ്ടില്ല. പ്രധാനമന്ത്രി എല്ലാം തന്നിഷ്ടപ്രകാരം ചെയ്യുകയാണ്. ഇതിന്‍െറ ഫലം മഹാദുരന്തമായിരിക്കും. ടെലിവിഷന്‍ രാഷ്ട്രീയം കളിക്കുന്നതും പ്രതിച്ഛായയുടെ തടവറയില്‍ കഴിയുന്നതുമായ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ഇതുവരെ ഇന്ത്യക്ക് സംഭാവന ചെയ്തിട്ടില്ല.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി തനിയെ തീരുമാനമെടുത്ത് യുദ്ധം പ്രഖ്യാപിച്ചത് രാജ്യത്തെ ഭൂരിഭാഗം വരുന്ന പാവങ്ങളോടാണ്. അവര്‍ കഷ്ടപ്പെട്ട് സ്വരൂപിച്ച പണത്തോടാണ് പ്രധാനമന്ത്രിയുടെ യുദ്ധം. കൃഷിക്ക് വിത്ത് വാങ്ങാനാവാതെ കര്‍ഷകരും കടലില്‍ പോവാനാവാതെ മത്സ്യത്തൊഴിലാളികളും വീട്ടമ്മമാരും എല്ലാം കുടുങ്ങിയിരിക്കുകയാണ്. എന്തിനാണ് പണം പിന്‍വലിച്ചതെന്ന് അറിയുന്ന ആള്‍ മോദി മാത്രമാണെന്നും രാഹുല്‍ പരിഹസിച്ചു. 86 ശതമാനം നോട്ടുകളും പിന്‍വലിക്കുമ്പോള്‍ 130 കോടി വരുന്ന ജനത്തിന്‍െറ ഭാവി എന്താകുമെന്ന് പോലും ചിന്തിച്ചിട്ടില്ല.
നോട്ട് അസാധുവാക്കലിന് ദിവസങ്ങള്‍ക്കുമുമ്പ്  ബി.ജെ.പി ബംഗാള്‍ ഘടകം കോടികളാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നും രാഹുല്‍ ചോദിച്ചു. നവംബര്‍ എട്ടിനുശേഷം രാജ്യത്ത് അവിഹിത സമ്പാദ്യം വെളുപ്പിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയാണ്.
കേന്ദ്രത്തിന്‍െറ ഭീകരവാദത്തിനെതിരായ നയത്തെയും രാഹുല്‍ വിമര്‍ശിച്ചു. പാകിസ്താന്‍ അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉചിതമായ തീരുമാനമെടുക്കാന്‍ ഇതുവരെയായിട്ടില്ല. 85 സൈനികരാണ് മരിച്ചത്. ബി.ജെ.പി -പി.ഡി.പി സഖ്യത്തിലൂടെ കശ്മീരില്‍ ശൂന്യത സൃഷ്ടിച്ച് ഭീകരവാദത്തിന് അവസരം നല്‍കിയ പ്രധാനമന്ത്രിയെന്നാവും മോദിയെ ചരിത്രം ഓര്‍ക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.