ന്യൂഡൽഹി: ഐ.എസ്.എല്ലിലെ രണ്ടാം പാദ സെമി പോരാട്ടം 90 മിനിറ്റ് പിന്നിട്ടിട്ടും 2-1ന് ഡൽഹി മുന്നിട്ടുനിൽക്കുകയാണ് എന്നതിനാൽ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സട്രാ ടെമും സമനില പാലിച്ചതിനാൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 10 പേരുമായാണ് ഡൽഹി ബ്ലാസ്റ്റേഴ്സിനെതിരെ പൊരുതിനിൽക്കുന്നത്. ഈ മൽസരത്തിൽ തോൽവി ഒഴിവാക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ കടക്കാം.
നേരത്തേ 21- ാം മിനിറ്റിൽ ഡൽഹിയാണ് ആദ്യ ഗോൾ നേടിയത്. മാർസലോ പെരീരയാണ് കേരളത്തിൻെറ വല കുലുക്കി ഞെട്ടിച്ചത്. മൂന്നു മിനിട്ടിനകം കേരളം തിരിച്ചടിച്ചു. ഡക്കൻസ് നാസോണിലൂടെയായിരുന്നു കേരളം സമനില ഗോൾ കണ്ടെത്തിയത്. അതിനിടെ കേരള താരത്തെ വീഴത്തിയതിന് ഡൽഹിയുടെ മിലൻ സിങിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. പിന്നീട് 45 ാം മിനിട്ടിൽ റൂബൻ റോച്ചയാണ് ഡൽഹിയുടെ ലീഡ് നീട്ടിയത്(2-1). കേരളം പരിശ്രമം മുഴുവൻ പുറത്തെടുത്തെങ്കിലും ഡൽഹിയുടെ ലിഡിനെ മറികടക്കാൻ മഞപ്പടക്കായില്ല.
മെഹ്താബ് ഹുസൈനെ വീഴ്ത്തിയതിനാണ് മിലൻ സിങ് ശിക്ഷ വാങ്ങിയത്. മികച്ച മത്സരമാണ് ഡൽഹിയുടെ ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് കാഴ്ച വെക്കുന്നത്. മലയാളി താരം റാഫി പരിക്കേറ്റതിനെത്തുടർന്ന് കരക്ക് കയറിയിരുന്നു. പകരം മുഹമ്മദ് റഫീഖ് കളത്തിലിറങ്ങി.