വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 31 December 2016

കാര്‍ലോസ് ടെവസ് ചൈനീസ് ക്ലബിൽ




ഷാങ്ഹായ്: അര്‍ജന്‍റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് വന്‍തുകക്ക് ചൈനീസ് ഫുട്ബാള്‍ ക്ളബായ ഷാങ്ഹായ് ഷെന്‍ഹുവയില്‍ ചേര്‍ന്നു. ബോക ജൂനിയേഴ്സില്‍നിന്നാണ് 32കാരനായ ടെവസ് ചൈനയിലത്തെുന്നത്. ടെവസ് വരുന്നതോടെ പ്രാദേശികതലത്തിലും ഏഷ്യന്‍ മേഖലയിലും ഷെന്‍ഹുവക്ക് കരുത്ത് കൂടുമെന്ന് ക്ളബ് അറിയിച്ചു. 84 ദശലക്ഷം ഡോളറാണ് രണ്ടുവര്‍ഷത്തേക്കുള്ള കരാര്‍ തുകയെന്നാണ് സൂചന. നിലവില്‍ താരത്തിന് കിട്ടുന്നതിന്‍െറ 20 ഇരട്ടിയാണിത്. മെഡിക്കല്‍ പരിശോധനക്കുഷേശം ടെവസ് ടീമിനൊപ്പം ചേരും. മുന്‍ ഉറുഗ്വായ് താരം ഗസ് പോയറ്റാണ് ഷെന്‍ഹുവയുടെ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും മാഞ്ചസ്റ്റര്‍ സിറ്റിയിലും പന്തുതട്ടിയ ടെവസിന്‍െറ വരവ് ചൈനീസ് ഫുട്ബാളിന് ഊര്‍ജം പകരും. ഷെന്‍ഹുവയുടെ എതിരാളികളായ ഷാങ്ഹായ് എസ്.ഐ.പി.ജി ചെല്‍സിയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഓസ്കാറിനെ 73 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയിരുന്നു. ബ്രസീലുകാരന്‍ തന്നെയായ ഹള്‍ക്കും ഇതേ ടീമില്‍ ജൂലൈയില്‍ ചേര്‍ന്നിരുന്നു.