വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 3 December 2016

പഴയ 500 രൂപക്ക് ഇനി ഉപയോഗം നാമമാത്രം



ന്യൂഡല്‍ഹി: പഴയ 500 രൂപ നോട്ടിന് ഇനി നാമമാത്രമായ ഉപയോഗം മാത്രം. പെട്രോള്‍ പമ്പിലും വിമാന ടിക്കറ്റ് എടുക്കാനുമൊന്നും പഴയ നോട്ട് ഇന്നു മുതല്‍ ചെലവാകില്ല. ദേശീയപാതകളിലെ ടോള്‍ ബൂത്തിലും പഴയ 500 രൂപ അസാധുവായി. വൈദ്യുതിക്കും മറ്റുമുള്ള ബില്ലുകള്‍ അടക്കാനും റെയില്‍വേ ടിക്കറ്റ് എടുക്കാനും സര്‍ക്കാര്‍ ബസ് സര്‍വിസുകളിലും 500 രൂപ ഈ മാസം 15 വരെ വിനിയോഗിക്കാം. അതുകഴിഞ്ഞാല്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. അതിനുള്ള സമയപരിധി 30ന് അവസാനിക്കും. പഴയ 1000 രൂപ നോട്ടുകളുടെ പൊതു ഉപയോഗം നിരോധിച്ചിട്ടുണ്ട്.