ഇന്ത്യൻ യുവാക്കളുടെ ഹരവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ ഡിമാന്റുള്ളതുമായ മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ്. അടുത്ത വർഷത്തോടുകൂടി പുതിയ പല മോട്ടോർസൈക്കിളുകളേയും റോയൽ എൻഫീൽഡ് ശ്രേണിയിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് കമ്പനി.
-
ഈ സാമ്പത്തിക വർഷത്തിൽ കമ്പനിക്കുണ്ടായ ലാഭകണക്കുകൾ പുറത്തുവിട്ട അവസരത്തിലാണ് ഈ പദ്ധതിയെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയത്. ഇതിൽ പല വേരിയന്റുകളേയും ഉൾപ്പെടുത്തുന്നതായി അറിയിച്ചിട്ടുണ്ട്.
-
ഭാവിയിലെ ബൈക്കുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള റോയൽ എൻഫീൽഡ് അതിനുതകുന്ന തരത്തിൽ പല വേരിയന്റുകൾ ഉൾപ്പെടുത്തിയായിരിക്കും ഇറക്കുക എന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
-
ഓഫ് റോഡ് പ്രേമികളെ ലക്ഷ്യം വച്ചിറക്കിയ ഹിമാലയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും ഹിമാലയൻ കാഴ്ചവെച്ച പ്രകടനത്തിൽ അത്യധം സന്തുഷ്ടരാണെന്നും കമ്പനി വ്യക്തമാക്കി.
-
ഈ സാമ്പത്തിക വർഷത്തിൽ 600 കോടിയോളം വരുന്ന നിക്ഷേപം നടത്താനുള്ള പദ്ധതിയിലാണ് കമ്പനി. അതിൽ ഭൂരിഭാഗവും ചെന്നൈയിൽ മൂന്നാമതായി പണിയാൻ ഉദ്ദേശിക്കുന്ന പ്ലാന്റിന്റെ വികസനത്തിനായിരിക്കും ഉപയോഗിക്കുക.
-
അടുത്ത വർഷം സെപ്തംബറോടുകൂടിയായിരിക്കും ഈ പ്ലാന്റിന്റെ പ്രവർത്തനമാരംഭിക്കുന്നത്.
-
2019 ആകുന്നതോടു കൂടി ചെന്നൈയിൽ നിന്നുള്ള ഈ മൂന്ന് പ്ലാന്റിൽ നിന്നും മൊത്തത്തിൽ 900,000 യൂണിറ്റുകൾ ഉല്പാദിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
-
35 ശതമാനം വർധനവോടെ 1,981കോടിയാണ് ഇതുവരെയായി ലഭിച്ചതിൽ ഏറ്റവുമുയർന്ന ലാഭമായി കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
-
250സിസിയും അതിനു മുകളിലുള്ള മോട്ടോർസൈക്കിൾ സെഗ്മെന്റിൽ 95 ശതമാനം വിപണിവിഹിതമുള്ള റോയൽ എൻഫീൽഡിന് മറ്റ് വിദേശ ബ്രാന്റിൽ നിന്നും വലിയ തോതിലുള്ള മത്സരമൊന്നും നേരിടുന്നില്ല. വിദേശ ബ്രാന്റുകൾ ഒരു നിശ്ചിത മാത്രയിൽ മാത്രം വില്പന നടത്തുന്നതിലാണിത്.
-
റോയൽ എൻഫീൽഡ് ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ ഒരു കോംപെറ്റേറ്റീവ് പ്രൈസിൽ ഇറക്കാൻ സാധിക്കുന്നതും കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു പ്ലസ് പോയിന്റാണ്.
-
റോയൽ എൻഫീൽഡിന്റെ വിദേശത്തുള്ള സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ വികസിത-അവികസിത രാജ്യങ്ങളിലും തങ്ങളുടേതായൊരു മുദ്രപതിപ്പിക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് കമ്പനി.
-
ഇത്രയുംക്കാലം ഈ ഇന്ത്യൻ കമ്പനി വിദേശവിപണികളെ അത്ര ആശ്രയിച്ചിരുന്നില്ല. എന്നാലിപ്പോൾ അടുത്ത വർഷത്തോടുകൂടി 15-20 പുതിയ റോയൽ എൻഫീൽഡ് സ്റ്റോറുകൾ തുറക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ്.
-
ഇതിനു പുറമെ ഇന്തോനേഷ്യ, കോളംബിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലേക്കും തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനിരിക്കുകയാണ് കമ്പനി.