നവംബർ 7 ന് വിപണിയിൽ അരങ്ങേറാനിരിക്കുന്ന പുത്തൻ തലമുറ ഫോർച്ച്യൂണറിന്റെ വിപണി പ്രവേശനത്തിന് മുൻപായി ടൊയോട്ട വാഹനത്തിന്റെ ചില ചിത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നു. ഇതിനകം തന്നെ രണ്ട് ലക്ഷം അഡ്വാൻസ് തുകയായി നൽകി ഡീലർഷിപ്പുകളിൽ ഈ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു
-
ടൊയോട്ടയുടെ പുതിയ ഗ്ലോബൽ ആർക്കിടെക്ച്ചർ(ടിഎൻജിഎ) പ്രകാരം നിർമിച്ചതിനാൽ പുതിയ ഡിസൈൻ ശൈലിയും മികച്ച യാത്രസുഖവുമാണ് ഉള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
-
കഴിഞ്ഞ ഓക്ടോബറിലായിരുന്നു ടൊയോട്ട ഈ പുതിയ ഫോർച്ച്യൂണറിനെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അതിനുശേഷം ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ ടെസ്റ്റിംഗും നടത്തിയിരുന്നു.