വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 16 November 2016

രണ്ടാം ടെസ്റ്റില്‍ ആസ്ട്രേലിയക്കെതിരെ ഇന്നിങ്സ് ജയത്തോടെ ദക്ഷിണാഫ്രിക്കക്ക് പരമ്പര





ഹൊബാട്ട്: ആതിഥേയരായ ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയംവരിച്ച്  ദക്ഷിണാഫ്രിക്ക. ഇന്നിങ്സിനും 80 റണ്‍സിനും ആതിഥേയരെ മുട്ടുകുത്തിച്ച് നാണംകെടുത്തിയാണ് മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. സ്കോര്‍ ആസ്ട്രേലിയ 85,161, ദക്ഷിണാഫ്രിക്ക 326. 

രണ്ടാം ടെസ്റ്റിന്‍െറ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ലീഡ് മറികടക്കാന്‍  പൊരുതിയ കങ്കാരുപ്പടക്ക് നാലാംദിനം പൂര്‍ണമായും അടിതെറ്റുകയായിരുന്നു. 161 റണ്‍സിനാണ് ആതിഥേയര്‍ രണ്ടാമിന്നിങ്സില്‍ പുറത്തായത്. കീല്‍ അബോട്ടും കാഗിസോ റബാദയും കൊടുങ്കാറ്റായി അവതരിച്ചതോടെയാണ് ഓസീസിന്‍െറ നടുവൊടിഞ്ഞത്. രണ്ടാം ഇന്നിങ്സില്‍ അബോട്ട് ആറും റബാദ നാലും വിക്കറ്റ് നേടി.  ആകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അബോട്ടാണ് കളിയിലെ കേമന്‍. 
മഴമൂലം രണ്ടാം ദിവസം പൂര്‍ണമായും ഒഴിവാക്കിയതിനുപിന്നാലെ മൂന്നാം ദിനം ഓസീസ് രണ്ടിന് 121 എന്നനിലയിലായിരുന്നു കളി അവസാനിപ്പിച്ചത്. എട്ടുവിക്കറ്റ് കൈയിലിരിക്കെ ആസ്ട്രേലിയക്ക് തോല്‍വിയൊഴിവാക്കാന്‍ 120 റണ്‍സ് വേണ്ടിയിരുന്നു. 

എന്നാല്‍ നാലാം ദിനം 40 റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടുവിക്കറ്റും വീണ് 161 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ഇന്നിങ്സില്‍ ഡേവിഡ് വാര്‍ണറും (45) ഉസ്മാന്‍ ഖ്വാജയും (64) സ്റ്റീവന്‍ സ്മിത്തും (31) മാത്രമായിരുന്നു രണ്ടക്കം കണ്ടിരുന്നത്. ഡികോക്കിന്‍െറ സെഞ്ച്വറിയായിരുന്നു (104) സന്ദര്‍ശകരെ താരതമ്യേന ഉയര്‍ന്ന സ്കോറിലേക്കത്തെിച്ചത്. കാര്യങ്ങള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്കക്ക് ക്രിക്കറ്റിലെ രാജാക്കന്മാരായ കങ്കാരുപ്പടയുടെ നാട്ടില്‍ കളിക്കാനുള്ള നിയോഗം വന്നത്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും ബാറ്റിങ്ങിലെ നിര്‍ണായക ശക്തിയുമായ എ.ബി. ഡിവില്ലിയേഴ്സിനും ബൗളിങ്ങിലെ താരം ഡ്വെ്ന്‍ സ്റ്റെയിനും പരിക്കുകാരണം പുറത്ത്. അതിലുപരി കങ്കാരുക്കളെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിട്ടില്ലയെന്ന ചരിത്രവും കൂടിയായപ്പോള്‍ ആസ്ട്രേലിയന്‍ പര്യടനത്തില്‍ കാര്യമായൊന്നും ദക്ഷിണാഫ്രിക്കയും ക്രിക്കറ്റ് ലോകവും പ്രതീക്ഷിച്ചിരുന്നില്ല. 

എന്നാല്‍,ആദ്യ ടെസ്റ്റില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റിന്‍െറ ഈറ്റില്ലമായ പെര്‍ത്തില്‍ ആതിഥേയര്‍ക്ക് തോല്‍വി. അതും 177 റണ്‍സിന്. ആദ്യ ഇന്നിങ്സില്‍ രണ്ടുറണ്‍ ലീഡുനേടിയ ഓസീസിനെ രണ്ടാം ഇന്നിങ്സില്‍ 540 എന്ന കൂറ്റന്‍ ടോട്ടല്‍ കെട്ടിപ്പൊക്കിയായിരുന്നു മാന്ത്രിക വിജയം നേടിയത്.