ബാഴ്സലോണ: രണ്ട് വര്‍ഷം കഴിഞ്ഞ് കരാര്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസ്സി ബാഴ്സലോണ വിടുമെന്ന് അഭ്യൂഹം. പ്രമുഖ സ്പാനിഷ് കായികദിനപത്രമായ മാഴ്സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം തളളാനോ കൊള്ളാനോ സൂപ്പര്‍താരം തയാറായിട്ടില്ല. പ്രതികരിക്കാനില്ളെന്നാണ് മെസ്സിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് കരാര്‍ പുതുക്കേണ്ടെന്ന് മെസ്സി അറിയിച്ചതെന്ന് പത്രം എഴുതുന്നു. മെസ്സിയും പിതാവും നികുതി വെട്ടിപ്പ് കേസില്‍ കോടതി കയറിയതാണ് ക്ളബ് വിടാന്‍ കാരണമെത്രെ. ബാഴ്സലോണ ക്ളബ് അധികൃതരും വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, മഡ്രിഡ് ആസ്ഥാനമായ മാഴ്സ പച്ചക്കള്ളമെഴുതുകയാണെന്നാണ് ബാഴ്സലോണയിലുള്ള ചില പത്രങ്ങള്‍ ആരോപിക്കുന്നത്.
മാഴ്സയുടെ അവാര്‍ഡുദാന ചടങ്ങില്‍ മെസ്സി എത്താത്തതിന്‍െറ കലിപ്പ് തീര്‍ത്തതാണെന്നും മറ്റ് പത്രങ്ങള്‍ ആരോപിക്കുന്നു. കൗമാരകാലത്ത് ബാഴ്സയിലത്തെിയ മെസ്സി ക്ളബില്‍ തുടരുന്നതില്‍ ഒരുകാലത്തും അനിഷ്ടം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം, ബാഴ്സയില്‍ മെസ്സിയെ പരിശീലിപ്പിച്ച പെപ് ഗ്വാര്‍ഡിയോള തന്‍െറ ഇഷ്ടതാരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ക്ഷണിച്ചതായി കഴിഞ്ഞ മാസം മാഴ്സ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ, കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായി സാന്‍ യുവാനിലേക്ക് അര്‍ജന്‍റീന ടീം സഞ്ചരിച്ച വിമാനം എയര്‍പോക്കറ്റില്‍ കുടുങ്ങി ഉലഞ്ഞു. മെസ്സിയടക്കം മിക്ക താരങ്ങള്‍ക്കും അസ്വസ്ഥതയനുഭവപ്പെട്ടു.