വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 2 November 2016

റെക്കോര്‍ഡ് പ്രകടനവുമായി ബ്രാത്ത്‌വെയിറ്റ്

ദുബൈ: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ റെക്കോര്‍ഡ് പ്രകടനവുമായി വെസ്റ്റ്ഇന്‍ഡീസ്‌ ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത് വെയിറ്റ്. മത്സരത്തില്‍ സെഞ്ച്വറി നേടിയ ബ്രാത്ത് വെയിറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താകാതെ നിന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് ബ്രാത്തുവെയിറ്റും സ്വന്തം പേരിലെഴുതിയത്. ടീം ഓള്‍ഔട്ട് ആവുകയും ഓപ്പണര്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്താലെ ഈ റെക്കോര്‍ഡിന് പരിഗണിക്കൂ.
പാകിസ്താനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ബ്രാത്ത് വെയിറ്റ് 142 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ടീം 337ന് ഓള്‍ ഔട്ടാവുകയും ചെയ്തു. ഇത്തരത്തില്‍ പുറത്താകാതെ നിന്ന അഞ്ചാമത്തെ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ കൂടിയാണ് ബ്രാത്ത് വെയിറ്റ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലും അഞ്ചില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കും ഈ നേട്ടമുണ്ട്. പാകിസ്താന്റെ 281ന് മറുപടിയുമായി ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ബ്രാത്ത്‌വെയിറ്റിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് 337 റണ്‍സും നേടിയത്. മത്സരത്തില്‍ 56 റണ്‍സിന്റെ നിര്‍ണായക ലീഡും വിന്‍ഡീസ് സ്വന്തമാക്കി.