ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്.
വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ് സംഘത്തിലൊരാള്‍ പറയുമ്പോള്‍ എസ്.ടി.എഫിലൊരാള്‍ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ അടങ്ങിയ വീഡിയോയാണ് പുറത്തായത്. എന്നാല്‍ ഇതിനകം വിവാദത്തിലായ ഏറ്റുമുട്ടലിനെതിരെ കൂടുതല്‍ തെളിവുകളാണ് മൂന്നാമത്തെ വീഡിയോയിലൂടെ സംഭാഷണങ്ങളായി പുറത്തുവന്നത്.
വെടിവെപ്പിനെ തുടര്‍ന്ന് കൂട്ടത്തില്‍ ഒരാള്‍ ഉന്നയിക്കുന്ന സംശയമാണ് സംഭാഷണമായി പുറത്തായത്. ഇതിന്റെയെല്ലാം വീഡിയോ ആരെങ്കിലും പകര്‍ത്തുന്നുണ്ടോ എന്നായിരുന്നു ആയാളുടെ ചോദ്യം. ഭായ് ഉടന്‍ തന്നെ വീഡിയോ ചിത്രീകരണം നിര്‍ത്തിവയ്ക്കു എന്ന് മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം. വെടിവെച്ച് കൊല്ലൂ എന്നും നെഞ്ചത്ത് തന്നെ വെടിവെക്കു എന്നും ഹിന്ദിയില്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം.