വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 2 November 2016

ബാഴ്‌സയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടത്തില്‍ ബാഴ്‌സിലോണയെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി പകരം വീട്ടി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയെ വീഴ്ത്തിയത്. ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ജര്‍മാന്‍ താരം ഇല്‍കെ ഗുണ്ടോഗന്‍ സിറ്റിക്കായി ഗോള്‍ വലയിലെത്തിച്ചു.
_92218292_gundogan2
മത്സരത്തിന്റെ 74-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും ആഞ്ഞടിച്ചതോടെ സിറ്റി വിജയം ഉറപ്പിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 512-ാം മിനിറ്റില്‍ ഡി ബ്രൂയിന്‍ വീഴ്ത്തിയ ഗോളാണ് സിറ്റിക്ക് ബാഴ്‌സയോടുള്ള പകരം വീട്ടലിന് അവസരമൊരുക്കിയത്. അതേസമയം, 21-ാം മിനിറ്റില്‍ ഗോള്‍ വലയിലാക്കി ലയണല്‍ മെസ്സി, ചാമ്പ്യന്‍സ് ലീഗില്‍ തന്റെ 90-ാം ഗോള്‍ സ്വന്തമാക്കി.
_92218296_celebrationsgetty
ഗ്രൂപ്പ് സിയില്‍ ഇരുടീമുകളും തമ്മില്‍ കഴിഞ്ഞ മാസം ഏറ്റുമുട്ടിയിരുന്നെങ്കിലും മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ബാഴ്‌സ, സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. ഗുണ്ടോഗന്റെ ഇരട്ട ഗോളുകള്‍ അന്നത്തെ ദയനീയ പരാജയത്തിനുള്ള കനത്ത മറുപടിയായി.
_92218504_groupc
ഇന്നലെത്തെ മത്സരം പരാജയപ്പെട്ടെങ്കിലും നാലു കളികളില്‍ നിന്ന് ഒമ്പതു പോയിന്റുള്ള ബാഴ്‌സ തന്നെയാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. ഏഴു പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. നാലു പോയിന്റ് സ്വന്തമാക്കിയ ബുറോഷ്യ മൂന്നാം സ്ഥാനത്തും രണ്ടും പോയിന്റുമായി സെല്‍ട്ടിക്ക് നാലാം സ്ഥാനത്തുമാണുള്ളത്.