വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 1 November 2016

കേരളപ്പിറവി: മുന്‍ മുഖ്യമന്ത്രിമാരെയും മറന്ന് ഇടതു സര്‍ക്കാര്‍

തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ക്കു പുറമെ മുന്‍ മുഖ്യമന്ത്രിമാരെയും മറന്ന് ഇടതു സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, എ.കെ ആന്റണി എന്നിവരെയാണ് വജ്രകേരളമെന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്.
പ്രത്യേക സമ്മേളനത്തിനായി വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും സഭയില്‍ ഉണ്ടായിരിക്കെ നിയമസഭക്കു പുറത്തു നടക്കുന്ന പരിപാടിയില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയത് വ്യാപകമായ ആക്ഷേപത്തിനിടയാക്കി. നിയമസഭാ സമ്മേളനത്തിനു ശേഷം വി.എസും ഉമ്മന്‍ചാണ്ടിയും വീടുകളിലേക്ക് മടങ്ങി.
60 പേരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസ്സിലേക്കുമാണ് കേരളപ്പിറവി ആഘോഷപരിപാടികളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ വേദിയില്‍ ഇരിക്കേണ്ട 60 പേരുടെ പട്ടികയില്‍ മൂവരുടെയും പേര് ഉള്‍പ്പെട്ടിരുന്നില്ല.