വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 1 November 2016

സൈനികന്റെ മോചനം: നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന് പാക് സൈന്യത്തിന്റെ പിടിയിലായ സൈനിക ഉദ്യോഗസ്ഥനെ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. നതതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കിയാണ് സൈനികന്റെ മോചനത്തിന് ഇന്ത്യ നീക്കം നടത്തുന്നത്. ജമ്മുകശ്മീരിലെ മെന്തര്‍ സെക്ടറിലെ ചന്ദു ബാബുലാല്‍ ചവാനാണ് പാക് അധീന കശ്മീരില്‍ അകപ്പെട്ടത്.
chandu-babulal-chauhan-650_650x400_41475342648
മോചനം ആവശ്യപ്പെട്ട് സൈനിക ഡിജിഎംഒ രണ്‍ബീര്‍ സിങ് പാക് സൈനിക വൃത്തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വഴി സമീപിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനികനെ മോചിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനികനെ കാണാതായതും മിന്നലാക്രമണവും തമ്മില്‍ ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.