വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 1 November 2016

കേരളത്തിന് 60 വയസ്സ്: സഭയില്‍ പ്രത്യേക ശൂന്യവേള; അങ്കണത്തില്‍ സംഗീത വിരുന്ന്


തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ കേരള നിയമസഭയും സര്‍ക്കാരും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്രകേരളം ആഘോഷപരിപാടികള്‍ക്ക് രാവിലെ തുടക്കമായി. നിയമസഭയില്‍ പ്രത്യേക ശൂന്യവേളയും
സഭാങ്കണത്തില്‍ പ്രത്യേക സംഗീത വിരുന്നും പുരോഗമിക്കുകയാണ്. കേരളപ്പിറവി പ്രമാണിച്ച് ഇന്ന് സഭാ നടപടികള്‍ ഉണ്ടാവില്ല. രാവിലെ ഒമ്പതിന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷിനേതാക്കളുടെ പ്രസംഗത്തോടെ അല്‍പസമയത്തിനകം പിരിയും.
250px-niyamasabha_grand_staircase
പ്രമോദ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ കാവ്യ-ഗാന ദൃശ്യവിരുന്നും ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷനും ഡോ.കെ ഓമനക്കുട്ടിയുടെ സംഗീത ഭാരതി ഗായകസംഘവും അവതരിപ്പിക്കുന്ന മലയാള കവിതാ-ഗാന നാള്‍വഴിയും ഇന്ന് അരങ്ങേറും. തുടര്‍ന്ന് 12ന് ദൃശ്യകലാ സമന്വയമായ മലയാള കാഴ്ച അരങ്ങേറും. പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെ ഈണത്തില്‍ പി.ഭാസ്‌കരന്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരുടെ വരികള്‍ക്ക് നൂപുര നൃത്തസംഘം ഒരുക്കുന്നതാണിത്. 12.30ന് കേരള കാവ്യ-കലാ-നവോത്ഥാന രാഷ്ട്രീയ സഞ്ചാരങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി പേരാമ്പ്ര മതാ മലയാളം തിയറ്റര്‍ സംഘം അവതരിപ്പിക്കും. വൈകിട്ട് 6.30ന് എം.എല്‍.എമാര്‍ക്ക് മാത്രമായി ഷഹബാസ് അമന്റെ ഗസല്‍സന്ധ്്യയും അരങ്ങേറും.