വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 28 November 2016

ഹർത്താൽ പൂർണം; ജനജീവിതം സ്തംഭിച്ചു


Image result for kerala today harthal images

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന ഹർത്താൽ പൂർണം. സംസ്ഥാനത്തെമ്പാടും കെ.എസ്.ആര്‍.ടിസി ബസ് സര്‍വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ബാങ്കുകളെ ഒഴിവാക്കിയിട്ടുള്ളതിനാൽ ബാങ്ക് പ്രവർത്തനങ്ങളെ കാര്യമായി ഹർത്താൽ ബാധിച്ചിട്ടില്ല. അത്യാവശ്യമായി ഇടപാടുകൾ നടത്തേണ്ടവർ ബാങ്കുകളിലെത്തിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിട്ടുണ്ട്. അതിനാല്‍ ശബരിമല തീര്‍ഥാടകരെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.
അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും യു.ഡി.എഫ് സംഘടിപ്പിച്ചിട്ടുണ്ട്.വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പയ്യന്നൂരിൽ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കെതിരെ കേസ്​



പയ്യന്നൂര്‍: വൃദ്ധമാതാവിനെ മര്‍ദിച്ച മകൾക്കും ഭർത്താവിനുമെതിരെ കേസ്​. പയ്യന്നൂര്‍ മാവിച്ചേരിയിലെ കെ.വി. കാര്‍ത്യായനിയെ(75) മർദിച്ചതിനാണ്​ മകൾ ചന്ദ്രമതിക്കും ഭർത്താവ്​ രവിക്കുമെതിരെ പയ്യന്നൂർ ​പൊലീസ്​ കേസെടുത്തത്​. ഗാർഹിക പീഡന നിയമപ്രകാരണമാണ്​ കേസെടുത്തത്​.
ചന്ദ്രമതി വീട്ടില്‍വെച്ച് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടുവെന്ന് കാണിച്ച് കാര്‍ത്യായനിയുടെ മകനും ചന്ദ്രമതിയുടെ സഹോദരനുമായ കെ.വി. വേണുഗോപാലനാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി ബഹളംകേട്ട് അന്വേഷിക്കാനെത്തിയ വേണുഗോപാലൻ ചന്ദ്രമതി അമ്മയെ മര്‍ദിക്കുന്നതി​െൻറ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കൈകൊണ്ടും ചൂലുകൊണ്ടും അമ്മയെ ചന്ദ്രമതി  മര്‍ദിക്കുന്നതും അസഭ്യം പറഞ്ഞ് തള്ളിപ്പുറത്താക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങള്‍ സഹിതമാണ് മകന്‍ പരാതി നല്‍കിയത്.
സ്വത്തുക്കള്‍ തട്ടിയെടുത്തശേഷം വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള അമ്മയെ അസഭ്യം പറയുകയും മര്‍ദിച്ചതായും പരാതിയിലുണ്ട്. പരാതി പ്രകാരം കാർത്യായനിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ  ചുമത്തുമെന്ന്​ ജില്ലാ പൊലീസ്​ മേധാവി പറഞ്ഞു.
അതേസമയം അമ്മയെ മര്‍ദിച്ചെന്ന പരാതി കള്ളമാണെന്നാണ് ചന്ദ്രമതിയുടെ വാദം. കുടുംബവഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും ആൺമക്കളാണ് അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും ചന്ദ്രമതി പറഞ്ഞു.

ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ





ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹിന്ദ്വാരയില്‍ സൈനികരും ഭീകകരും തമ്മില്‍ ഏറ്റുമുട്ടല്‍.  ലാൻഗേറ്റ് മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. മേഖല സൈന്യം വളഞ്ഞു. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ പട്രോളിങ്ങിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചും വെടിവെച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ആര്‍.എസ്.എസ് നേതാവ് സി.പി.എമ്മിലേക്ക്




തിരുവനന്തപുരം: ഇനിമുതല്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍. സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ളെന്നും ഇദ്ദേഹം പറഞ്ഞു.
കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ല പ്രചാരക്, കണ്ണൂര്‍ വിഭാഗ് പ്രചാരക്, തിരുവനന്തപുരം-കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ താന്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും മനുഷ്യത്വപരമായ സമീപനം നേതൃത്വത്തില്‍ നിന്നുണ്ടാവുന്നില്ല. നോട്ട് നിരോധന വിഷയത്തില്‍ ബി.ജെ.പി എടുത്ത നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹിക്കാനാവില്ളെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.  
പത്മകുമാറിന് പാര്‍ട്ടി അംഗത്വം നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അര്‍ഹമായ സ്ഥാനം നല്‍കും. സ്ഥാനങ്ങള്‍ നല്‍കാമെന്ന പരിഗണനയിലല്ല വന്നത്. ജില്ലയില്‍ ആര്‍.എസ്.എസിന്‍െറ തെറ്റായ നയത്തിന് എതിരായി സംഘടനക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. 150 ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അടുത്ത ദിവസം തന്നെ ഗാന്ധിപാര്‍ക്കില്‍ സി.പി.എം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

വെടിവെച്ചു കൊന്നത് രോഗംവന്ന്​ കിടപ്പിലായവരെ; മാവോവാദിയ​ുടെ വെളിപ്പെടുത്തൽ



മലപ്പുറം: രോഗബാധിതരായി അവശനിലയിലായിരുന്നവരെയാണ് പൊലീസ് വെടിവെച്ചിട്ടതെന്ന വെളിപ്പെടുത്തുമായി മാവോവാദി നേതാവ്. രണ്ടുപേരെ കൊലപ്പെടുത്തിയതുകൊണ്ട്  പ്രവര്‍ത്തനം തടയാനാകില്ലെന്നും പുതിയ നേതൃത്വം ഉടന്‍ ഉയര്‍ന്നുവരുമെന്നും പൊലീസ് ആക്രമണം നടത്തുമ്പോള്‍ നിലമ്പൂര്‍ വനമേഖലയിലെ ക്യാമ്പിലുണ്ടായിരുന്ന മാവോവാദി നേതാവ് പറഞ്ഞു. സി.പി.ഐ (എം.എല്‍) സംസ്ഥാന കമ്മിറ്റി അംഗം അക്ബര്‍ എന്ന് പരിചയപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടാണ് അദ്ദേഹം ‘മാധ്യമ’ത്തോട് നിലപാട് വ്യക്തമാക്കിയത്. രക്ഷപ്പെട്ട സംഘത്തിലുള്ള ആര്‍ക്കും പരിക്കില്ലെന്നും അക്ബര്‍ പറഞ്ഞു.
വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന കുപ്പു ദേവരാജനും അജിതക്കും ഓടാന്‍ സാധിക്കുമായിരുന്നില്ല. കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുവും പശ്ചിമഘട്ട പ്രത്യേക മേഖല സമിതി അംഗമായ അജിതയും ചികിത്സയുടെ ഭാഗമായി ദിവസവും നിരവധി മരുന്നുകളാണ് കഴിക്കുന്നത്. കുപ്പുവിനെ പ്രഷറും ഷുഗറും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വേട്ടയാടിയിരുന്നു. ഒരപകടത്തെതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ അജിതക്ക് നടുവേദനയും കാഴ്ചക്കുറവുമുണ്ടായിരുന്നു. ഇത്തരമൊരവസ്ഥയില്‍ നിഷ്ഠൂരമായി പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടുപേരെയും വെടിവെച്ചിട്ട സ്ഥലവും ക്യാമ്പ് ഷെഡും തമ്മില്‍ ഏകദേശം 40 മീറ്റര്‍ ദൂരമുണ്ട്. രക്ഷപ്പെട്ട സംഘത്തില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നത് വ്യക്തമാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അക്ബര്‍ പറഞ്ഞു. ഏകപക്ഷീയ ആക്രമണമാണ് പൊലീസ് നടത്തിയതെന്ന് ഈ സമയത്ത് ക്യാമ്പിലുണ്ടായിരുന്ന അക്ബര്‍ വ്യക്തമാക്കി. ഉച്ച ഒരുമണിയോടെയായിരുന്നു ആക്രമണം. ഈസമയം ചിലര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ പോയതായിരുന്നു. മരിച്ച കുപ്പു ദേവരാജനും അജിതക്കും പുറമെ നാലുപേര്‍ മാത്രമാണുണ്ടായിരുന്നത്. അറുപതോളം വരുന്ന പൊലീസ് സംഘത്തിന്‍െറ വരവറിഞ്ഞ് ചിതറിയോടി. പൊലീസ്  കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
പൊലീസ് പിടിച്ചെടുത്തതായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഉപകരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയില്ല. ക്യാമ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ സാധന സാമഗ്രികളെല്ലാം സൂക്ഷിക്കാറുണ്ട്.  പോരാട്ടം ആദിവാസികളുടെ ക്ഷേമത്തിനും അവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരായതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാധാരണക്കാരും പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

നോട്ട് നിരോധനം: മൗനം വെടിഞ്ഞ് ആര്‍.ബി.ഐ ഗവര്‍ണര്‍





ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്ത്.  നോട്ട് പിന്‍വലിച്ചതില്‍ ജനങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആര്‍.ബി.ഐ അടിയന്തര നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രതികരിച്ച ഉര്‍ജിത്, ജനങ്ങള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് നോട്ട് നിരോധനത്തില്‍ ഉര്‍ജിത് പ്രതികരിക്കുന്നത്.
പുതിയ ഉത്തരവോടെ ബാങ്കിങ് വ്യവസ്ഥയില്‍ ലിക്വിഡിറ്റി ഏറെ വര്‍ധിച്ചിട്ടുണ്ട്. എത്രയും വേഗം കാര്യങ്ങള്‍ പഴപടിയാക്കാന്‍ കേന്ദ്ര മോണിറ്ററിങ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. പ്ളാസ്റ്റിക് കറന്‍സിക്കു പകരം ഡെബിറ്റ് കാര്‍ഡ് പോലുള്ള സംവിധാനം ജനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്ത് ആവശ്യമായ കറന്‍സികള്‍ പൂര്‍ണമായും ലഭ്യമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ പണം ജനങ്ങളിലേക്കത്തെിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു.
ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഇടപാടുകളില്‍ എളുപ്പമുണ്ടാക്കും. നോട്ടുകള്‍ക്കുണ്ടായ ഡിമാന്‍റുകള്‍ നേരിടാന്‍ സര്‍ക്കാറും ആര്‍.ബി.ഐയും പുതിയ പ്രിന്‍റിങ് സംവിധാനങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് ശ്രമിക്കുകയാണ്. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിലുണ്ടായ പ്രതിസന്ധികള്‍ നൂറിന്‍െറയും പുതിയ അഞ്ഞൂറിന്‍െറയും നോട്ടുകള്‍ പ്രിന്‍റ്ചെയ്യുന്നതിലൂടെ മറികടക്കാനാവും. എല്ലാദിവസവും രാജ്യത്തെ ബാങ്കുകളുമായി ആര്‍.ബി.ഐ ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധികള്‍ക്ക് അയവുണ്ടെന്നാണ് അവര്‍ അറിയിച്ചത്. ബാങ്ക് ബ്രാഞ്ചുകളിലും എ.ടി.എമ്മുകളിലുമുള്ള തിരക്കുകള്‍ കുറഞ്ഞുവരുകയാണ്. എല്ലാ മാര്‍ക്കറ്റുകളും പഴയപടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദൈനംദിന ഇടപാടുകള്‍ക്ക് പണത്തിന്‍െറ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും ഉര്‍ജിത് പറഞ്ഞു.
ബാങ്ക് ജീവനക്കാര്‍ ആത്മാര്‍ഥമായാണ് ഈ ദിവസങ്ങളില്‍ ജോലി നിര്‍വഹിച്ചത്. ഇക്കാര്യത്തില്‍ അവരോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. പുതിയ കറന്‍സി പഴയതിനെക്കാള്‍ മൃദുലമായതെന്തുകൊണ്ടെന്ന് ചോദിക്കുകയും ആശങ്കയറിക്കുകയും ചെയ്യുന്നുണ്ട്. പുതിയ കറന്‍സിയുടെ വ്യാജനെ നിര്‍മിക്കുന്നത് അസാധ്യമാക്കാനാണിതെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

നാഭ ജയിൽ ആക്രമണം: ഖാലിസ്​താൻ തീവ്രവാദി ഹർമിന്ദർ സിങ്​ പിടിയിൽ


ന്യൂഡൽഹി: നാഭ ജയിൽ ആ​ക്രമിച്ച്​ ആയുധധാരികൾ ​രക്ഷപ്പെടുത്തിയ ഖാലിസ്​താൻ ഭീകരവാദി ഹർമിന്ദർ സിങ്​ മിൻറു പിടിയിൽ. ഡൽഹിയിൽ നിന്നാണ്​ ഹർമിന്ദർ സിങ്​ പിടിയിലായത്​.
ഞായറാഴ്​ചയാണ്​ പൊലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ പട്യാലയിലെ നാഭ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവി ഹര്‍മിന്ദര്‍ സിങ്  മിന്‍റു  അടക്കം അഞ്ചു തടവുകാരെ മോചിപ്പിച്ചത്. രണ്ട് കാറുകളിലായത്തെിയ പത്തു പേരടങ്ങിയ സംഘം തുരുതുരെ വെടിയുതിർത്താണ്​ അതീവ സുരക്ഷയുള്ള നാഭ ജയിലിൽ നിന്നും തടവുകാ​െ​ര രക്ഷപെടുത്തിയത്​.  ഗുണ്ടാത്തലവന്മാരും കൊടുംകുറ്റവാളികളുമായ വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെഖോണ്‍, നിത ഡിയോള്‍, വിക്രംജീത് എന്നിവരാണ് രക്ഷപ്പെട്ട മറ്റ് തടവുകാര്‍. ജയിൽ ആക്രമണം നടത്തിയവരിലൊരാളായ പര്‍മിന്ദര്‍ സിങ്ങിനെ ഇന്നലെ  രാത്രി ഉത്തർപ്രദേശിൽ  പിടിയിലായി.

ബാര്‍സക്ക് വീണ്ടും സമനില; സ്‌പെയിനില്‍ റയല്‍ കുതിക്കുന്നു

സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാര്‍സലോണക്ക് സമനില. എവേ മത്സരത്തില്‍ റയല്‍ സോഷ്യദാദിനോടാണ് ബാര്‍സ 1-1 സമനിലയില്‍ പിരിഞ്ഞത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 53-ാം മിനുട്ടില്‍ വില്ല്യന്‍ ജോസ് റയല്‍ സോഷ്യദാദിനെ മുന്നിലെത്തിച്ചു. 59-ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍ നിന്ന് ലയണല്‍ മെസ്സിയാണ് സമനില ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഒസാസുനയെ തകര്‍ത്തു. ഡീഗോ ഗോദിന്‍, ഗമീറോ, കറാസ്‌കോ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മലാഗയുമായി ഗോളടിക്കാതെ പിരിഞ്ഞ ബാര്‍സ സോഷ്യദാദിനെതിരായ സമനിലയോടെ പോയിന്റ് ടേബിളില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്റ് പിറകിലായി. ശനിയാഴ്ച റയല്‍ സ്‌പോര്‍ട്ടിങ് ഗിയോണിനെ 2-1 ന് വീഴ്ത്തിയിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ് റയലിന്റെ രണ്ടു ഗോളും നേടിയത്.

13 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റോടെ റയല്‍ ആണ് ടേബിളില്‍ മുന്നില്‍. ബാര്‍സലോണക്കും സെവിയ്യക്കും 27 വീതം പോയിന്റുണ്ട്. ഗോള്‍ വ്യത്യാസത്തില്‍ മുന്‍തൂക്കം ബാര്‍സക്കാണ്. 24 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് ആണ് നാലാം 

നരേന്ദ്ര മോഡി ആപ്പിൽ 78 % വോട്ടും ചെയ്തതു അഡ്മിൻ




Image result for narendramodi app new note result images
ഡൽഹി : നരേന്ദ്ര മോഡി ആപ്പിൽ 1000 , 500  നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടു ജനങ്ങളുടെ പ്രതികരണം അറിയുന്നതിനു വേണ്ടി മോഡി നടത്തിയ സർവേയിൽ 75 % വോട്ടും ചെയ്തത് അഡ്മിൻ തന്നെ എന്ന് കണ്ടെത്തി.  തന്റെ പേരിലുള്ള ആപ്പിൽ തന്നെ ഫലം തനിക്കു എതിരാണെന്ന് കണ്ടപ്പോഴാണ് അഡ്മിൻ കൃതൃമം കാണിച്ചത്. ഈ ഫലം ഉപയോഗിച്ച് ജനങ്ങളുടെ ഇടയിൽ പ്രീതി ഉണ്ടാക്കുമെന്നും നരേന്ദ്രമോദി കണക്കുകൂട്ടി. എന്നാൽ ഈ അടവും പൊളിഞ്ഞു എന്നതരത്തിലുള്ള റിപ്പോർട്ട് ആണ് ഇപ്പൊ പുറത്തു വന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് മുക്കിയതും ഇതിന്റെ ഭാഗമായിത്തന്നെയാണെന്നാണ് കണക്കാക്കുന്നത്

ഇന്ത്യന്‍ ബാറ്റിംഗിനും തളര്‍ച്ചബാധ; കരുണ്‍ നായര്‍ നാലിന് പുറത്ത്






മൊഹാലി: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിപ്പിച്ച ഇന്ത്യയ്ക്കും ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനും 31 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. അര്‍ധസെഞ്ച്വറികള്‍ നേടിയ നായകന്‍ വിരാട് കോഹ്ലി(62) ചേതേശ്വര്‍ പൂജാര(51), എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സ്‌കോര്‍ 39ല്‍ നില്‍ക്കെ ഓപണര്‍ മുരളി വിജയ്(12)യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പാര്‍ഥിപ് പട്ടേലും (42) പുറത്തായി. 51 റണ്‍സെടുത്ത പൂജാരയെകൂടി പുറത്താക്കി റഷീദ് ഇന്ത്യയെ ഞെട്ടിച്ചു. അജിന്‍ക്യ രഹാനെ(0) വന്നതു പോലെ മടങ്ങിയപ്പോള്‍ കന്നി മത്സരം കളിക്കാനിറങ്ങിയ മലയാളി താരം കരുണ്‍ നായര്‍(4) ഇല്ലാത്ത റണ്ണിനുവേണ്ടി ഓടി റണ്ണൗട്ടായി. അഞ്ചു വിക്കറ്റിന് 156 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ക്യാപ്റ്റന്‍ കോലി അശ്വിനുമൊത്ത് നടത്തിയ ചെറുത്തു നില്‍പാണ് കരകയറാന്‍ സഹായിച്ചത്. ആറിന് 204 എന്ന നിലയില്‍ ഒത്തു ചേര്‍ന്ന ജഡേജയും അശ്വിനും ഇതിനോടകം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ് മൂന്നും ബെന്‍സ്‌റ്റോക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ എട്ടിന് 268 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളും ഉമേഷ് യാദവ്, അശ്വിന്‍, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി

ഫലം കേന്ദ്ര സര്‍ക്കാറിന് എതിരായി; ടൈംസ് ഓഫ് ഇന്ത്യ ‘നോട്ട് പിന്‍വലിക്കല്‍’ സര്‍വേ മുക്കി


denom

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് നടത്തിയ സര്‍വേ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാര്‍ നയത്തെ 90 ശതമാനത്തിലധികം ജനങ്ങളും പിന്തുണച്ചു എന്നായിരുന്നു ‘ജന്‍ ജന്‍ കി ബാത്ത്’ എന്ന പേരിലുള്ള ഈ സര്‍വേയുടെ അന്തിമ ഫലം. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ളൂ എന്നത് അതിശയകരമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇത് കാരണമായി.
നോട്ട് പിന്‍വലിക്കലിനെപ്പറ്റി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ നടത്തിയ സര്‍വേയുടെ ഫലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ‘നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു പോളിലെ ചോദ്യം.
‘നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
‘നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 56 ശതമാനം പേരും ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നാണ് വോട്ട് രേഖപ്പെടുത്തിയത്. നല്ല ആശയം, മോശം നടപ്പിലാക്കല്‍ എന്നതിന് 15 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 29 ശതമാനം പേര്‍ നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തി.
ഏറ്റവും വിചിത്രമായ കാര്യം, ഈ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ ഇനിയും പരസ്യമാക്കിയിട്ടില്ല എന്നാണ്. മാത്രവുമല്ല, പോള്‍ നടന്ന പേജില്‍ ഇപ്പോള്‍ നോക്കുമ്പോള്‍ ഒന്നും കാണാനുമില്ല. സര്‍വേയുടെ ഈ ‘അപ്രത്യക്ഷമാവല്‍’ താല്‍ക്കാലികമാണോ അതോ എന്നെന്നേക്കുമാണോ എന്ന കാര്യം വ്യക്തമല്ല. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്.
നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് മറ്റൊരു സര്‍വേയാണ് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലുള്ളത്. നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ താളംതെറ്റിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തെ പിന്തുണക്കുന്നുണ്ടോ എന്നാണ് ചോദ്യം. കൂടുതല്‍ പേരും പിന്തുണക്കുന്നില്ല എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

സഹകരണ പ്രതിസന്ധി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു



സഹകരണ പ്രതിസന്ധി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലും സഹകരണമേഖലിയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കുകളെയും ശബരിമല-ഗുരുവായൂര്‍ തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം ന്‍കി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസിന്റെ സഹായം തേടണമെന്നും യൂണിറ്റ് ഓഫീസര്‍മാരില്‍ ഒരാളെങ്കിലും യൂണിറ്റിലുണ്ടാകണമെന്നും നിര്‍ദേശം നല്‍കി. അതേസമയം ഹര്‍ത്താലിനെത്തുടര്‍ന്ന് കേരള-കര്‍ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആരോഗ്യസര്‍വകലാശാല, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ മാറ്റമില്ലാതെ നടക്കും.
ഹര്‍ത്താല്‍ വിനോദ സഞ്ചാരികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റുകളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Saturday, 26 November 2016

ജനറൽ ഖമർ ജാവേദ്​ ബജ്​വ പാകിസ്​താ​െൻറ പുതിയ സൈനിക മേധാവി



കറാച്ചി: പാകിസ്​താ​െൻറ പുതിയ സൈനിക മേധാവിയായി ജനറൽ ഖമർ ജാവേദ്​ ബജ്​വയെ നിയമിച്ചു. ശനിയാഴ്​ചയാണ്​ ജാവേദ്​ ബജ്​വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ്​ ഷെരീഫ്​ നിയമിച്ചത്​. ജനറൽ സുബൈർ ഹയാതിനെ ജോയിൻറ്​ ചീഫ്​ സ്​റ്റാഫ്​ കമ്മറ്റിയുടെ തലവനായും നിയമിച്ചു.
റഹീൽ അഹമദ്​ വിരമിച്ച  ഒഴി​വി​ലാണ്​ ബജ്​വ  ​സൈനികമേധാവിയായി നിയമിതനാകുന്നത്​.  പാകിസ്​താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്​സിലൂടെയാണ്​ ബജ്​വ സൈന്യത്തിലേക്ക്​ എത്തിയത്​.1982ൽ പാകിസ്​താൻ ആർമിയുടെ സിന്ധ്​ റെജിമെൻറിലൂടെയായിരുന്ന അദേഹം ത​​െൻറ സൈനിക സേവനം ആരംഭിച്ചത്​. ആർമി ട്രയിനിങ്​ ആൻഡ്​ ഇവാലുവേഷ​െൻറ തലവനായും ബജ്​വ സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

ഫലസ്തീന്‍െറ സഹായവാഗ്ദാനം ഇസ്രായേല്‍ സ്വീകരിച്ചു



ജറൂസലം: തീക്കാറ്റണക്കാന്‍  അഗ്നിശമന സംഘത്തെ അയക്കാമെന്ന ഫലസ്തീന്‍െറ സഹായവാഗ്ദാനം ഇസ്രായേല്‍ സ്വീകരിച്ചു. വടക്കന്‍ ഇസ്രായേലിലെ സുപ്രധാന നഗരമായ ഹൈഫക്കടുത്താണ് തീക്കാറ്റ് പടര്‍ന്നത്. തീക്കാറ്റിനത്തെുടര്‍ന്ന് 80,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുറമുഖ നഗരമായ ഹൈഫയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ശക്തമായ കാറ്റും കടുത്ത ചൂടുമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. ചിലയിടങ്ങളില്‍ തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ പടരുന്നതിനാല്‍ അയല്‍ഗ്രാമങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. വിഷപ്പുക ശ്വസിച്ച് 130ഓളം പേര്‍ അബോധാവസ്ഥയിലായി. എന്നാല്‍, എല്ലാവരും അപകടനില തരണം ചെയ്തു. റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളും ഇസ്രായേലിന് സഹായവുമായി രംഗത്തത്തെിയിട്ടുണ്ട്.
അതിനിടെ തീവെപ്പിനു പിന്നിലെ കാരണക്കാരെന്നു കരുതുന്ന 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വം തീയിട്ടതാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടിയെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു.  സംഭവത്തിന്‍െറ ഉത്തരവാദിത്തം ഫലസ്തീനികളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം നടക്കുന്നതായി ഫതഹ് ആരോപിച്ചു

ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു






ഹാവന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യൂബന്‍ ടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനായിരുന്നു ഫിദല്‍ കാസ്‌ട്രോ. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച് ഫിദല്‍ ക്യൂബയുടെ അധികാരം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറു തവണ ക്യൂബയുടെ പ്രസിഡന്റായി.

തിരിച്ചറിയല്‍ രേഖകള്‍ ഇ െല്ലങ്കില്‍ ബാങ്ക് ഇടപാട് മുടങ്ങും




പുതിയ ധനകാര്യ വര്‍ഷത്തിന്‍െറ ആരംഭം മുതല്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വ്യാപകമായി കത്തയച്ചുതുടങ്ങിയിരുന്നു. നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും പുതുക്കണമെന്നാവശ്യപ്പെട്ട്. കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡമനുസരിച്ചാണ് ഇത്. എന്നാല്‍,  പല ഇടപാടുകാരും ഇത് ബാങ്കുകളില്‍നിന്നുള്ള പതിവ് അറിയിപ്പുകളായി കണ്ട് കണ്ണടച്ചു. 
പക്ഷേ, കാര്യം ഗൗരവത്തിലേക്ക് നീങ്ങുകയാണ്. കെ.വൈ.സി രേഖകള്‍ സമര്‍പ്പിക്കാത്ത നോണ്‍ കെ.വൈ.സി അക്കൗണ്ടുകള്‍ മുഖേനയുള്ള ഇടപാടുകള്‍ പല ബാങ്കുകളും തടഞ്ഞുവരികയാണ്. ഇപ്പോള്‍ നോണ്‍ കെ.വൈ.സി അക്കൗണ്ടുകളിലേക്ക് മറ്റ് ശാഖകളില്‍നിന്ന് നേരിട്ട് പണം നിക്ഷേപിക്കുന്നതാണ് തടഞ്ഞിരിക്കുന്നത്. 
താല്‍ക്കാലികമായി അക്കൗണ്ടില്‍ നിന്നുള്ള മണി ട്രാന്‍സ്ഫര്‍ അനുവദിക്കുന്നുണ്ട്. ജൂണ്‍ പകുതിയോടെ ഈ സൗകര്യവും പിന്‍വലിക്കണമെന്നാണ് പല ബാങ്ക് ശാഖകള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. 
ഐ.ഡി പ്രൂഫ് ആയി പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ കാലാവധി കഴിഞ്ഞതാണെങ്കില്‍ അംഗീകരിക്കുകയുമില്ല. അഡ്രസ് തെളിയിക്കുന്ന രേഖയായി പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയവയും സ്വീകരിക്കും. 
ഇതുകൂടാതെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയും നല്‍കണമെന്നും നിര്‍ദേശമുണ്ട്. 
ഇതുമായി ബാങ്കുകളിലത്തെി നിര്‍ദിഷ്ട കെ.വൈ.സി ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദേശം. ബാങ്കുകാര്‍ വടിവെട്ടാന്‍ പോയിരിക്കുകയാണ്. അടി തുടങ്ങും മുമ്പ് രേഖകള്‍ നല്‍കി തടിയൂരലാണ് ബുദ്ധി.

ദിലീപും കാവ്യയും വിവാഹിതരായി

കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പതരക്കും പത്തിനും ഇടക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മകൾ മീനാക്ഷിയും ചടങ്ങിനെത്തി. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്.
വിവാഹ വാർത്ത ദിലീപ് തന്നെയാണ് ഫേസ്ബുക്കിലുടെ മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചത്. വിവാഹത്തിന് മകൾ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് അറിയിച്ചു. ഗോസിപ്പിന് അറുതി വരുന്നത് നല്ലതാണെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു.
നിർമാതാവ് സുരേഷ് കുമാർ, സംവിധായകൻ കമൽ, സിദ്ദീഖ്, ജോഷി, രഞ്​ജിത്​, നടന്മാരായ മമ്മൂട്ടി, ജയറാം, ജനാർദനൻ, നാദിർഷ, ധർമജൻ ബോൾഗാട്ടി, നടിമാരായ മേനക, ചിപ്പി, ജോമോൾ, മീര ജാസ്മിൻ, കുക്കു പരമേശ്വരൻ അടക്കമുള്ള ചലച്ചിത്ര താരങ്ങളും എം.എൽ.എ ഹൈബി ഈഡൻ, അൻവർ സാദത്ത് ചടങ്ങിൽ പങ്കെടുത്തു. ഉച്ചയോടെ ദിലീപും കാവ്യയും ദുബൈയിലേക്ക് പോകും.
മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ദിലീപ്, കാവ്യയെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇരുവരും ബന്ധുക്കളും വാർത്ത നിഷേധിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും ശേഷമാണ് ഇപ്പോൾ വിവാഹം.
2015 ജനുവരി 31നാണ് ദിലീപും മഞ്ജുവും എറണാകുളം കുടുംബ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയത്. മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ടത്.

നിലമ്പൂർ മാവോയിസ്​റ്റ്​ ഏറ്റുമുട്ടൽ: നടപടിയെ വിമർശിച്ച്​ ജനയുഗം മുഖപ്രസംഗം



തിരുവനന്തപുരം: മലപ്പുറം കരുളായി വനമേഖലകളിൽ മാ​േവോയിസ്​റ്റുകൾക്കെതിരെ നടത്തിയ പൊലീസ്​ ഏറ്റുമുട്ടലിൽ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അന്വേഷണം വേണമെന്നും  സി.പി.ഐ മുഖപത്രം ജനയുഗം. മാധ്യമങ്ങളെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാത്തത് സംഭവത്തിൽ നരനായാ​െട്ടന്ന സംശയം ബലപ്പെടുത്തുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും ജനയുഗത്തിൻറെ മുഖപ്രസംഗം പറയുന്നു.
നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും അന്വേഷണ വിധേയമാവണം. അത്‌ സുതാര്യമായി പൊതുജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിൽ നിന്നും പൊതുജനങ്ങൾ അതാണ്​ പ്രതീക്ഷിക്കുന്നതെന്നും ജനയുഗം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.
ത്സാർഖണ്ഡ്‌, ഛത്തിസ്ഗഡ്‌, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ മാവോവാദികൾക്കെതിരായ വേട്ടയും അതി​െൻറ പേരിൽ ആസൂത്രിത കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവാണ്​. എന്നാൽ കേരളം പോലെ ജനാധിപത്യത്തിനും സാക്ഷരതയ്ക്കും രാഷ്ട്രീയ സംസ്കാരത്തിനും ആഴത്തിൽ വേരോട്ടമുള്ള ഒരു സംസ്ഥാനത്ത്‌ അത്​ ആവർത്തിച്ചുകൂടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.  
 നിലമ്പൂരിലെ മാവോയിസ്റ്റ് കൊലക്കെതിരെ  സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി രംഗത്ത് എത്തിയിരുന്നു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളിലെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനു പകരം എതിർത്ത ശബ്​ദത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്​ പരിഷ്​കൃത സമൂഹത്തിന്​ യോജിച്ചതല്ലെന്നും  കാനം വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് മുഖപത്രത്തിലൂടെ സി.പി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്​.

HOMEWORLDEUROPE ഫ്രാൻസിൽ ഭീകരാക്രമണ പദ്ധതി തകർത്തു



പാരിസ്: ഫ്രാൻസിൽ വീണ്ടും ആക്രമണം നടത്താനുള്ള ​െഎ.എസ്​ ഭീകരരുടെ ശ്രമം വിഫലമാക്കിയതായി പൊലീസ്​. കഴിഞ്ഞ ആഴ്​ച ഫ്രാൻസിലെ സ്​ട്രോസ്​ബോർഗിൽ നിന്നും പൊലീസ് ​അറസ്​റ്റ്​ചെയ്ത നാല്​ യുവാക്കളാണ്​  ഭീകരാക്രമണത്തിന്​പദ്ധതിയിട്ടത്​.
അന്വേഷണത്തിൽ ഇവർ ​െഎ.എസ്​ അനുഭാവികളാണെന്ന് കണ്ടെത്തുകയും ഇവർക്ക്​ നിർദേശം നൽകിയ ആളെ മെർസാനിയയിൽ നിന്നും അറസ്​റ്റ്​ ചെയ്​തതായും പൊലീസ്​ അറിയിച്ചു.
ഡിസംബർ ഒന്നിന്​ രാജ്യത്തെ ഡിസ്നീ ലാൻറ്​ തീം പാർക്കും ക്രിസ്​മസ്​ വ്യാപാര കേന്ദ്രവും പൊലീസ്​ ആസ്​ഥാനവും അക്രമിക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പിടിയിലായവരിൽ നിന്നും നിരവധി തോക്കുകളും മറ്റ്​ ആയുധങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
2015 നവംബറിൽ െഎ.എസ്​ ഭീകരർ നടത്തിയ അക്രമണത്തിൽ ​ 130പേരാണ്​ ഫ്രാൻസിൽ കൊല്ലപ്പെട്ടത്​. തുടർന്ന്​ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിലാണ്​ പുതിയ ഭീഷണി.

നോട്ട്​ അസാധുവാക്കൽ: സമ്പദ്​ഘടനയിൽ പ്രതിസന്ധി മൂന്നു മാസം കൂടി നീളും



ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം ഇന്ത്യന്‍ സമ്പദ്ഘടന മൂന്നുമാസം കൂടി പ്രതിസന്ധി നേരിടുമെന്ന്​  നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍ കഴിയാതെവരുന്ന സാഹചര്യം സമ്പദ്ഘടനയ്ക്ക് പ്രഹരമേല്‍പ്പിക്കും. എന്നാല്‍ പ്രശ്നങ്ങള്‍ പടിപടിയായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന സമയത്തേക്കാള്‍ ലിക്വിഡിറ്റി പ്രതിസന്ധിയില്‍ കാര്യമായ പുരോഗതി ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെ രണ്ട് ശതമാനം കുറക്കുമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങി​െൻറ പ്രസ്താവന അരവിന്ദ് പനഗരിയ തള്ളിക്കളഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനെ വിപണിയിലേക്ക് കൊണ്ടുവരും. നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ് കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു

ഇറാനില്‍ ട്രെയിന്‍ അപകടം; മരണം 43 ആയി

 


തെഹ്റാന്‍: ഇറാനില്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. വടക്കൻ പ്രവിശ്യയായ സെംനാനിലാണ് അപകടമുണ്ടായത്. പ്രവിശ്യ ഗവര്‍ണറാണ് അപകടവിവരം ഒൗദ്യോഗികമായി അറിയിച്ചത്.
31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചതായും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ മുഹമ്മദ് റാസാ കബ്ബാസ് അറിയിച്ചു.
കൂട്ടിയിടിച്ച് ഇരു ട്രെയിനുകളും കത്തുന്ന വിഡിയോകള്‍ ഇറാനിയന്‍ ചാനലുകള്‍ പുറത്തുവിട്ടു.തെഹ്റാനില്‍നിന്നും 250 മൈല്‍ അകലമുള്ള ഷാഹ്റൗണ്ട് നഗരത്തിനടുത്താണ് അപകടമുണ്ടായത്. നൂറോളം പേരെ രക്ഷപ്പെടുത്തി.