വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 November 2016

ജോ റൂട്ടും മോയിൻ അലിയും മിന്നി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ


രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഒന്നാംദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. ജോ റൂട്ടിന്റെ സെഞ്ചുറിയും(124) സെഞ്ചുറിക്ക് ഒരു റൺസിനായി കാത്തിരിക്കുന്ന മോയിൻ അലി(99)യുമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. ബെൻ സ്റ്റോക്സ് (19) ആണ് മോയിൻ അലിക്കൊപ്പം ക്രീസിലുള്ളത്. രവിചന്ദ്ര അശ്വിൻ രണ്ടും ജഡേജ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ജോ റൂട്ടിൻെറ ബാറ്റിങ്
 

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫീൽഡിങിനയക്കുകയായിരുന്നു.19 വയസുകാരൻ ഹസീബ് ഹമീദാണ് കുക്കിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കുക്കിനെ എൽബിയിൽ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്.പിന്നിട് ഹമീദിനെയും  ബെൻ ഡക്കെറ്റിനെയും (13) അശ്വിൻ മടക്കി. നാലാം വിക്കറ്റിൽ ജോ റൂട്ടിന് കൂട്ടായി എത്തി മോയിൻ അലി  എത്തിയതോടെ മൽസരം ചൂട്പിടിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 179 റൺസ് കൂട്ടിച്ചേർത്തു. 
അലിസ്റ്റർ കുക്കിനെ വീഴ്ത്തിയ രവീന്ദ്ര ജഡേജയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ