ശ്രീനഗർ: ജമ്മു കാശ്മീരിലെ മച്ചിൽ മേഖലയിൽ പാകിസ്താൻ സേന നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. പാക് പോസ്റ്റുകളിൽ ഇന്ത്യ കനത്ത തിരിച്ചടി നൽകുകയാണ്.
അതേസമയം ജമ്മു കശ്മീരിലെ സോപോറിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ നൌഷെറായിൽ പാക് വെടിവെപ്പിൽ മറ്റൊരു ഇന്ത്യൻ സൈനികൻ മരിച്ചിരുന്നു.
പൂഞ്ച് ജില്ലയിലെ മൻകൊട്ടെയും ബലാകൊട്ടെയും ലക്ഷ്യമിട്ട് തിങ്കളാഴ്ച പാക് സേന ആക്രമണം നടത്തിയിരുന്നു.