കാലിഫോർണിയ: ഡോണാൾഡ് ട്രംപിെൻറ വിജയത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം. പ്രതിഷേധക്കാർ ട്രംപ് വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും അമേരിക്കൻ പതാക കത്തിക്കുകയും ചെയ്തു.
ഒക്ക്ലാൻറിലും കാലിഫോർണിയയിലും പ്രതിഷേധക്കാർ അക്രമാസക്തരായി. പ്രദേശത്തെ കെട്ടിടങ്ങളുടെ ജനവാതിലുകൾ എറിഞ്ഞു തകർക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ കത്തിക്കുകയും ചെയ്തു. മറ്റിടങ്ങളിലെ പ്രതിഷേധം സ്വതവേ സമാധാനപരമായിരുന്നു.
ഒറിഗണിൽ 300ഒാളം പേർ ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രതിഷേധിച്ചത്. ചിലർ നടുറോഡിൽ ഇരിപ്പുറപ്പിച്ചു. ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രംപിനെ എതിർക്കുന്നവർ അമേരിക്കൻ പതാക കത്തിക്കുകയും ട്രംപ് തങ്ങളുടെ പ്രസിഡൻറല്ലെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ട്വിറ്ററിൽ ‘നോട്ട് മൈ പ്രസിഡൻറ്’ എന്ന ഹാഷ് ടാഗ് അഞ്ചുലക്ഷം പേർ ഉപയോഗിച്ചിട്ടുണ്ട്.

സിയാറ്റിലിൽ 100ഒാളം പ്രതിഷേധക്കാർ നടു റോട്ടിൽ തീയിട്ട് ഗതാഗതം തടസപ്പെടുത്തി.
രാജ്യത്താകമാനം വിദ്യാർഥികളും പ്രതിഷേധിച്ചു. പെൻസിൽവാനിയയിൽ പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ 100 കണക്കിന് വിദ്യാർഥികൾ തെരുവിലൂടെ മാർച്ച്നടത്തി. ടെക്സാസ് സർവ്വകലാശാല, കണക്ടികട്ട് സർവകലാശാല, കാലിഫോർണിയ സർവകലാശാല, ബെർക്കേലി തുടങ്ങി വിവിധ സർവകലാശാലകളിലും പ്രതിഷേധം നടന്നു.