അമേരിക്കയുടെ 45ാം പ്രസിഡൻറായിഡൊണൾഡ് ട്രംപ് വരുന്നതോടെ ആഗോള തലത്തിൽ നിർണായക മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്. അമേരിക്കയുടെ ആഭ്യന്തര, വാണിജ്യ, പ്രതിരോധ, വിദേശ നയങ്ങളിൽ കാതലായ മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വതന്ത്ര വ്യാപാരം
ട്രംപ് അധികാരത്തിലെത്തുന്നതോടെ ദശാബ്ദങ്ങളായുള്ള അമേരിക്കയുടെ വാണിജ്യ നയത്തിൽ മാറ്റം വരും. അമേരിക്കയും നോർത്തമേരിക്കൻ രാജ്യങ്ങളായ കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കപ്പെടും. അമേരിക്കൻ പൗരൻമാരുടെ തൊഴിലില്ലായ്മയുടെ കാരണങ്ങളിലൊന്ന് ഇൗ കരാറുകളാണെന്നാണ് ട്രംപിെൻറ വാദം. ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 45 ശതമാനവും മെക്സിക്കോയിൽ നിന്നുള്ളവക്ക് 35 ശതമാനവും നികുതി ചുമത്തണമെന്നാണ് ട്രംപിെൻറ നിലപാട്.
കാലാവസ്ഥാ വ്യതിയാനം
ട്രംപിെൻറ ജയം പരിസ്ഥിതി വാദികൾക്ക് കനത്ത തിരിച്ചടിയാണ്. പ്രസിഡൻറായാൽ 2015 ഡിസംബറിൽ അമേരിക്കയുൾപ്പെടെ 195 രാജ്യങ്ങൾ ഒപ്പുവെച്ച പാരിസ് കലാവസ്ഥാ ഉടമ്പടി റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പാരിസ് ഉടമ്പടി അമേരിക്കൻ വ്യവസായ താൽപര്യത്തിനെതിരെന്നായി കാരണമായി പുതിയ പ്രസിഡൻറ് ചൂണ്ടിക്കാട്ടിയത്. മുൻ പ്രസിഡൻറ് ബറാക് ഒബാമക്ക് നേർവിപരീതമായ ഇൗ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. നടപടിക്രമങ്ങൾ ലളിതമാക്കി ഫോസിൽ ഇന്ധനങ്ങളുടെ ഖനനം വർദ്ധിപ്പിക്കുകയും കാനഡയിൽ നിന്നുള്ള കീസ്റ്റോൺ എക്സ് എൽ പൈപ്പ് ൈലൻ പദ്ധതി അനുവദിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതിർത്തികൾ അടക്കും
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അഭയാർഥികൾക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്നും 110 ലക്ഷത്തോളം വരുന്ന അനധികൃത മെക്സിക്കൻ കുടിയേറ്റക്കാരെ നാടുകടത്തുമെന്നും ട്രംപ് പറഞ്ഞു. മുസ്ലിംകൾ അമേരിക്കയിൽ പ്രവേശിക്കുന്നത് പൂർണമായി തടയുമെന്ന മുസ്ലിം വിരുദ്ധ പരാമർശവും ആഗോള തലത്തിൽ ട്രംപിനെ കുപ്രസിദ്ധനാക്കി.
നാറ്റോ
ട്രംപിെൻറ ആഗമനം 60 വർഷത്തിൽപരം പാരമ്പര്യമുള്ള അമേരിക്കൻ വിദേശ നയത്തിലും മാറ്റമുണ്ടാക്കാൻ പോവുകയാണ്. നാറ്റോക്ക് വേണ്ടി അമേരിക്ക കഷ്ടപ്പെടേണ്ടതില്ലെന്നാണ് ട്രംപ് പറയുന്നത്. പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിൻറെയും സംരക്ഷണത്തിനായി അമേരിക്ക നിലകൊള്ളില്ല. രാജ്യങ്ങൾ സംഭാവന ചെയ്യുന്നില്ലെങ്കിൽ അവിടങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്നും ട്രംപ് പറയുന്നു. അംഗരാജ്യങ്ങൾ നാറ്റോയുടെ പ്രതിരോധ ആവശ്യത്തിന് കുറഞ്ഞത് ജി.ഡി.പിയുടെ 2 ശതമാനം വിനിയോഗിക്കാത്തതിനെക്കുറിച്ച് ദീർഘകാലമായി അമേരിക്കക്ക് ആശങ്കയുണ്ട്.
റഷ്യ
നിലവിലെ വഷളായ അമേരിക്ക- –റഷ്യ ബന്ധം ട്രംപിെൻറ വരവോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ളാദ്മിർ പുടിനുമായി ട്രംപ് നല്ല ബന്ധത്തിലാണ്. റഷ്യയുമായി നല്ല ബന്ധമുണ്ടാക്കുമെന്നും ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഒബാമയുടെയും ഹിലരിയുടെയും നിലപാടിന് വിരുദ്ധമായി കരുത്തനായ നേതാവായി പുടിനെ വിശേഷിപ്പിച്ച ട്രംപ് െഎ.എസ് തീവ്രവാദികൾക്കെതിരെ റഷ്യയുമായി യോജിച്ച് പോരാടുമെന്നും പറഞ്ഞിരുന്നു.
റഷ്യ
നിലവിലെ വഷളായ അമേരിക്ക- –റഷ്യ ബന്ധം ട്രംപിെൻറ വരവോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ളാദ്മിർ പുടിനുമായി ട്രംപ് നല്ല ബന്ധത്തിലാണ്. റഷ്യയുമായി നല്ല ബന്ധമുണ്ടാക്കുമെന്നും ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഒബാമയുടെയും ഹിലരിയുടെയും നിലപാടിന് വിരുദ്ധമായി കരുത്തനായ നേതാവായി പുടിനെ വിശേഷിപ്പിച്ച ട്രംപ് െഎ.എസ് തീവ്രവാദികൾക്കെതിരെ റഷ്യയുമായി യോജിച്ച് പോരാടുമെന്നും പറഞ്ഞിരുന്നു.