രാജ്കോട്ട്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍. ടോസ് നേടി ബാറ്റു ചെയ്‌ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 5
37 റണ്‍സെടുത്താണ് പുറത്തായത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 63 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സോടെ ഗൗതം ഗംഭീറും 25 റണ്‍സോടെ മുരളി വിജയ്‌യുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനേക്കാള്‍ 474 റണ്‍സ് പിന്നിലാണ് ഇന്ത്യ.
നാലിന് 311 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ന് 226 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. മൊയിന്‍ അലി(117), ബെന്‍ സ്റ്റോക്ക്സ്(128) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. ജോണി ബെയര്‍സ്റ്റോ 46 റണ്‍സും സഫര്‍ അന്‍സാരി 32 റണ്‍സും നേടി. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ടും സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയ്‌ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റെടുത്തപ്പോള്‍, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. അമിത് മിശ്രയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.