വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 11 November 2016

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം



റിയോ ഡി ജനീറോ: സ്വന്തം കാണികളുടെ മുന്നില്‍ ചിരവൈരികള്‍ക്കെതിരെ മഞ്ഞപ്പടയ്‌ക്ക് ഗംഭീര വിജയം. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന്റെ പടയോട്ടംഅര്‍ജന്റീനയെ തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം .
റിയോ ഡി ജനീറോ: സ്വന്തം കാണികളുടെ മുന്നില്‍ ചിരവൈരികള്‍ക്കെതിരെ മഞ്ഞപ്പടയ്‌ക്ക് ഗംഭീര വിജയം. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന്റെ പടയോട്ടം. കുടിന്യോയും നെയ്‌മറും പൗലിന്യോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ബ്രസീല്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീന്യോയും ആദ്യ പകുതിക്ക് പിരിയും മുന്‍പ് നെയ്‌മറുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.  11 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റുമായി ബ്രസീലാണ് പോയിന്റ് നിലയില്‍ ഒന്നാമത്. 11 മല്‍സരങ്ങളില്‍ 23 പോയിന്റുള്ള ഉറുഗ്വെ തൊട്ടുപിന്നിലുണ്ട്. അതേസമയം 11 കളികളില്‍ 16 പോയിന്റ് മാത്രമുള്ള അര്‍ജന്റീന ആറാം സ്ഥാനത്താണ്. കൊളംബിയ, ഇക്വഡോര്‍, ചിലി എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
കോപ്പ ചാംപ്യന്‍മാരായ ചിലിയും കൊളംബിയയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മറ്റ് മത്സരങ്ങളില്‍ ഉറൂഗ്വേ ഇക്വഡോറിനെയും പെറു പരാഗ്വെയെയും വെനസ്വേല ബൊളീവിയയെയും തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെയുടെ വിജയം. സെബാസ്റ്റ്യന്‍ കോട്ടസ്, ഡീഗോ റോലന്‍ എന്നിവരാണ് ഉറുഗ്വേയുടെ ഗോളുകള്‍ നേടിയത്.