വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 13 November 2016

ബാങ്കുകളും പോസ്​റ്റോഫീസും ഇന്ന്​ പ്രവർത്തിക്കും



കോഴിക്കോട്​: പോസ്​റ്റോഫീസുകളും ബാങ്കുകളും ഇന്ന്​ പ്രവർത്തിക്കും. പോസ്റ്റ് ഓഫീസുകളില്‍ സാധാരണപോലെ സേവിങ്‌സ്, പ്രത്യേക കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടര്‍ എന്നിവ പ്രവർത്തിക്കുമെങ്കിലും  ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച  അവധിയായിരിക്കും
ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. ഇന്ന്​ രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെയാണ്​ പ്രവർത്തിക്കുക. അതേസമയം സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. പ്രധാന എ.ടി.എമ്മുകള്‍ പണം നിറച്ച് അധികം കഴിയും മുമ്പേ കാലിയാകുന്ന അവസ്ഥയാണ്. 100, 50 നോട്ടുകള്‍ മാത്രം നിറയ്‌ക്കേണ്ടിവരുന്നതിനാല്‍ കടുത്ത നോട്ട് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
500, 1000 രൂപ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ സതേണ്‍ റീജിയണ്‍ ചീഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സബിത നടരാജ് അറിയിച്ചു.