ലാഹോര്‍: നിര്‍മാണം പുരോഗമിക്കുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ (സി.പി.ഇ.സി) ചരക്കുഗതാഗതം തുടങ്ങി. ചൈനയില്‍നിന്ന് 75 ചരക്കുലോറികള്‍ കഴിഞ്ഞ ദിവസം പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗദര്‍ തുറമുഖത്തത്തെി. എത്തിയ ചരക്കുകള്‍, അടുത്ത ദിവസംതന്നെ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പലില്‍ ആഫ്രിക്കയിലേക്കും മധ്യേഷ്യയിലേക്കും അയക്കും.സി.പി.ഇ.സിയുടെ ഭാഗമായി വികസിപ്പിക്കുന്ന പാകിസ്താനിലെ മൂന്ന് റോഡ് ശൃംഖലകളില്‍ ഒന്നായ പടിഞ്ഞാറന്‍ അലൈന്‍മെന്‍റിലൂടെയാണ് ആദ്യ ചരക്കുനീക്കം നടന്നത്.
മൂന്നു ലക്ഷം കോടി രൂപയുടെ (46 ബില്യണ്‍ യു.എസ് ഡോളര്‍) നിക്ഷേപമാണ് ചൈന പദ്ധതിയില്‍ ഇറക്കുന്നത്. ആഫ്രിക്ക, ഏഷ്യ രാജ്യങ്ങളുമായി വ്യാപാരബന്ധം വിപുലപ്പെടുത്താന്‍ ചൈനക്ക് സഹായകമായേക്കാവുന്ന പദ്ധതി, പാകിസ്താനിന്‍െറ അടിസ്ഥാന സൗകര്യവികസനം സമഗ്രമാക്കുമെന്നും കരുതപ്പെടുന്നു. ഗദര്‍ തുറമുഖത്തുനിന്ന് ഇറാനിലേക്കും മറ്റും കടല്‍മാര്‍ഗം ചരക്കുഗതാഗതം എളുപ്പം നടത്താമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. വിഖ്യാതമായ ‘പട്ടുപാത’യുടെ പുനരാവിഷ്കാരമായാണ് പദ്ധതിയെ വിലയിരുത്തുന്നത്. എന്നാല്‍, പദ്ധതി രാജ്യത്തിന്‍െറ ആഭ്യന്തര സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് പാകിസ്താനിലെ നിര്‍മാതാക്കളും വ്യവസായികളും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.