വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 November 2016

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം യുവാക്കളുടെ ഉറക്കം കെടുത്തുന്നതായി പഠനം



smartphone-sleep
18നും 24നും ഇടയില്‍ പ്രായമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പകുതിയിലധികം പേരും അര്‍ധരാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനം
ലണ്ടന്‍: അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം യുവാക്കളുടെ ഉറക്കം കെടുത്തുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. അര്‍ധരാത്രി കുത്തിയിരുന്ന് മെസ്സേജുകള്‍ അയച്ചും സോഷ്യല്‍ മീഡിയയില്‍ പരതിയും സമയം ചെലവഴിക്കുന്നവരുടെ ഉറക്കക്രമത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതായി ഗ്ലോബല്‍ മൊബൈല്‍ കണ്‍സ്യൂമര്‍ സര്‍വേ 2016 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18നും 24നും ഇടയില്‍ പ്രായമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പകുതിയിലധികം പേരും അര്‍ധരാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ 4000 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആഗോള കണ്‍സള്‍ട്ടന്‍സിയായ ഡെലോയിറ്റാണ് ഇതുസംബന്ധിച്ച് പഠിച്ചത്.
പത്ത് ശതമാനം സ്മാട്ട് ഫോണ്‍ ഉപയോക്താക്കള്‍ ദിനചര്യകള്‍ തുടങ്ങുന്നത് തന്നെ സ്മാര്‍ട്ട്‌ഫോണില്‍ നോട്ടിഫിക്കേഷനുകള്‍ സ്‌ക്രോള്‍ ചെയ്താണ്. 31 ശതമാനം ഉപഭോക്താക്കള്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും മൊബൈല്‍ ഫോണില്‍ കോളുകള്‍ ചെയ്യുന്നില്ലെന്നും പഠനത്തില്‍ കണ്ടെത്തി