- അസാധുവായ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറിയിച്ചു.
- ഒരു വ്യക്തിക്ക് ഒരു തവണ 4000 രൂപവരെ മൂല്യമുള്ള അസാധുവായ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍നിന്ന് നേരിട്ട് പണമായി മാറ്റിവാങ്ങാം. ഇതിനായി നിഷ്കര്‍ഷിച്ച പ്രത്യേക സ്ളിപ്പ് പൂരിപ്പിച്ച് നിര്‍ദിഷ്ട തിരിച്ചറിയല്‍ രേഖകള്‍ സഹിതം ബാങ്കില്‍ സമര്‍പ്പിക്കണം.
- 4000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് പ്രസ്തുത തുക പൂര്‍ണമായും വരവുവെച്ചു നല്‍കും. 4000 രൂപയെന്ന പരിധി 15 ദിവസത്തിനുശേഷം പുന$പരിശോധിച്ചേക്കാം.
- അസാധുവാക്കപ്പെട്ട നോട്ടുകള്‍ ആകെ എത്ര തുകയുടേതുണ്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് തടസ്സമില്ല.
- അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തപക്ഷം കൃത്യമായ അനുമതിപത്രം സഹിതം മൂന്നാമതൊരാള്‍ വഴി ബാങ്കില്‍ എത്തിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യുമ്പോള്‍ ബാങ്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് പണം അടക്കുന്ന ആളുടെ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
- ബാങ്ക് അക്കൗണ്ടില്‍ കെ.വൈ.സി (Know your Customer) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ളെങ്കില്‍ പരമാവധി 50,000 രൂപയുടെ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാത്രമേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
- ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം പരമാവധി 10,000 രൂപയും ഒരാഴ്ചയില്‍ 20,000 രൂപയും മാത്രമേ ബാങ്ക് കൗണ്ടറുകള്‍ വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളൂ.
- ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പേപ്പര്‍ കറന്‍സി നോട്ട് നല്കാതുള്ള ഇടപാടുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
- 2016 നവംബര്‍ 18 വരെ ഒരു ദിവസം ഒരു കാര്‍ഡ് മുഖേന എ.ടി.എം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. നവംബര്‍ 19 മുതല്‍ ഇത് 4000 രൂപയാക്കി ഉയര്‍ത്തും.
Thursday, 10 November 2016
നോട്ടുകള്‍ എങ്ങനെ മാറും?
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...