വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 7 November 2016

ദേശീയ മനുഷ്യാവകാശ കമീഷനിലും കാവിവത്കരണം; ബി.ജെ.പി വൈസ് പ്രസിഡന്‍റിനെ കമീഷന്‍ അംഗമാക്കാന്‍ നീക്കം


ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമീഷനിലും കാവിവത്കരണത്തിന് കളമൊരുങ്ങുന്നു. കമീഷന്‍െറ ചരിത്രത്തിലാദ്യമായി രാഷ്ട്രീയനിയമനത്തിന് വഴിയൊരുക്കി ബി.ജെ.പി വൈസ് പ്രസിഡന്‍റ് അവിനാശ് റായി ഖന്നയെ കമീഷന്‍ അംഗമായി നിയമിക്കാനാണ് നീക്കം. നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാത്രം നേതൃത്വം നല്‍കിയിരുന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗമായി ബി.ജെ.പിക്കാരനെ നിയമിക്കുന്നതിനെതിരെ കമീഷനില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രധാനമന്ത്രി, ലോക്സഭ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയവരടങ്ങുന്ന ഉന്നതസമിതിയാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത്. റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കമീഷനില്‍ നാല് മുഴുസമയ അംഗങ്ങളാണ് ഉള്ളത്. റിട്ട. സുപ്രീംകോടതി ജഡ്ജി, റിട്ട. ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവരും മനുഷ്യാവകാശമേഖലയില്‍ പരിജ്ഞാനവും പ്രവര്‍ത്തന പരിചയവുമുള്ള രണ്ടുപേരുമാണ് കമീഷന്‍ അംഗങ്ങള്‍.
ഈ നിയമത്തിന് വിരുദ്ധമായാണ് ബി.ജെ.പിയുടെ കശ്മീര്‍ ചുമതലയുള്ള വൈസ് പ്രസിഡന്‍റ് അവിനാശ് റായ് ഖന്നയെ കമീഷന്‍ അംഗമാക്കാന്‍ നീക്കം.
അവിനാശ് ഖന്നയുടെ നിയമനം ദൂരവ്യാപകമായ ഫലമായിരിക്കും സൃഷ്ടിക്കുകയെന്നും മോശമായ സന്ദേശമായിരിക്കും നല്‍കുകയെന്നും മനുഷ്യാവകാശ കമീഷനിലെ പേരുവെളിപ്പെടുത്താത്ത ചില അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് റിട്ട. സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിന് ചില രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുണ്ടെന്നാരോപിച്ച് അദ്ദേഹത്തെ കമീഷന്‍ അംഗമാക്കുന്നതിനെതിരെ അന്ന് രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്ലി ശക്തമായി രംഗത്തുവന്നിരുന്നു.